Wild Fire  

(Search results - 21)
 • undefined

  International14, Apr 2020, 2:49 PM

  കാട്ടുതീയില്‍ ചെര്‍ണോബില്‍; ആകാശത്തോളം ആശങ്കകള്‍


  1986 ഏപ്രില്‍ 26 നാണ് ലോകം ഭയന്നിരുന്ന ആ അപകടം സംഭവിച്ചത്. ആണവ നിലയങ്ങളുടെ തകര്‍ച്ച സൃഷ്ടിക്കുന്ന ദുരന്തവ്യാപ്തി അന്നാണ് മനുഷ്യന്‍ ആദ്യമായി ചൊര്‍ണോബിലിന്‍റെ തകര്‍ച്ചയിലൂടെ അനുഭവിച്ചറിഞ്ഞത്. ചൊര്‍ണോബില്‍, അന്ന് യുഎസ്എസ്ആറിന്‍റെ കീഴിലായിരുന്നു. ഇന്ന് യുഎസ്എസ്ആറില്ല. പകരം റഷ്യയും യുഎസ്എസ്ആറില്‍ നിന്ന് സ്വതന്ത്രരായ മറ്റ് ചില രാജ്യങ്ങളുമാണുള്ളത്. അതില്‍, ഉക്രൈനിന്‍റെ കീഴിലാണ് ഇന്ന് ചൊര്‍ണോബില്‍. ആണവദുരന്തത്തിന് ശേഷം വര്‍ഷങ്ങളോളും മനുഷ്യര്‍ കടന്നുചെല്ലാത്ത സ്ഥലമായിരുന്നു അവിടം. രാത്രികളില്‍ ചൊര്‍ണോബിലില്‍ മോഷ്ടിക്കാനായി കയറിയവര്‍ക്കും പിന്നീട് ആ മോഷണ മുതല്‍ വാങ്ങി ഉപയോഗിച്ചവര്‍ക്കും ക്യാന്‍സര്‍ വന്നു. ഇന്നും ക്യാന്‍സറിന് കാരണമാകുന്ന ആണവവികിരണങ്ങളുടെ നിറകുടമാണ് ചൊര്‍ണോബില്‍. ഇന്ന് അതേ ചൊര്‍ണോബിലിന് ഒരു കിലോമീറ്റര്‍ അടുത്തുവരെ കാട്ടുതീ പടര്‍ന്നിരിക്കുന്നു. കൊറോണാ വൈറസിന്‍റെ വ്യാപനത്തില്‍ നിശബ്ദമായ ലോക ജനത മറ്റൊരു അപകടം കൂടി മുന്നില്‍ കാണുകയാണ്. ചിത്രങ്ങള്‍ :  ഗെറ്റി. 
 • wildfire chernobyl

  International14, Apr 2020, 9:04 AM

  കാട്ടുതീ ചെർണോബിൽ ആണവ നിലയത്തിന് തൊട്ടടുത്ത്; അണക്കാൻ തീവ്ര ശ്രമം

  പ്രദേശത്ത് ആണവ വികിരണ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആണവനിലയത്തെ നേരിട്ട് ബാധിക്കും മുൻപ് തീ അണയ്ക്കാൻ തീവ്ര ശ്രമം നടക്കുന്നുണ്ട്
 • covid 19
  Video Icon

  Explainer21, Mar 2020, 10:25 AM

  'വൈറസിനെ കാട്ടുതീ പോലെ പടരാന്‍ വിട്ടാല്‍ കനത്ത പ്രത്യാഘാതം'; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന


  ലോകം ഒന്നിച്ച് നിന്ന് കൊവിഡ് വൈറസ് ബാധയെ പ്രതിരോധിക്കുകയാണ്. അതിനിടയില്‍ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്.  കൊവിഡ് ബാധിച്ച് ലോകത്ത് ലക്ഷ കണക്കിനാളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
   

 • death

  Chuttuvattom18, Mar 2020, 10:04 PM

  വയനാട്ടിൽ കാട്ടുതീ അണക്കാനുള്ള ശ്രമത്തിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

  തീ അണക്കാനുള്ള ശ്രമത്തിനിടെ ഗൃഹനാഥൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

 • k raju

  Kerala23, Feb 2020, 10:12 AM

  കാട്ടുതീയിൽ വാച്ചർമാർ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് മന്ത്രി

  കൊറ്റമ്പത്തൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് പാട്ടത്തിനെടുത്ത പ്രദേശത്തുണ്ടായ കാട്ടുതീ മനുഷ്യ നിര്‍മ്മിതമാണെന്നാണ് വനംവകുപ്പിനറെ നിഗമനം

 • forest fire

  Chuttuvattom18, Feb 2020, 8:41 AM

  കാട്ടുതീയില്‍ വനപാലകർ മരിച്ച സംഭവം: സര്‍ക്കാറിനും വനംവകുപ്പിനുമെതിരെ പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ

  മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പരിസ്ഥിതി സംഘടനകളുടെ മുന്നറിയിപ്പ് അവഗണിച്ചു. കാട്ടുതീ പ്രതിരോധത്തിനായി ആധുനികമായ ഒരു സംവിധാനവും നല്‍കാതെ അധികൃതർ ജീവനക്കാരെ കൊലയ്ക്കു കൊടുക്കുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

 • undefined

  Kerala16, Feb 2020, 7:43 PM

  തൃശൂരില്‍ കാട്ടുതീയിൽപെട്ട് രണ്ട് വനപാലകര്‍ മരിച്ചു

  പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനമേഖലയില്‍ തീ അണയ്ക്കാന്‍ എത്തിയതായിരുന്നു ഇവര്‍. 

 • koala australia
  Video Icon

  International13, Jan 2020, 6:51 PM

  വെള്ളം കൊടുക്കുന്ന മനുഷ്യന്റെ കൈകളില്‍ താങ്ങിനിന്ന് കോല, കുടിച്ചുംതീരും വരെ പിടി വിട്ടില്ല, വീഡിയോ

  ഓസ്‌ട്രേലിയയിലെ കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ട ജീവികള്‍ക്ക് സോനാംഗങ്ങള്‍ വെള്ളം കൊടുക്കുന്ന കുറേ ദൃശ്യങ്ങള്‍ വൈറലായിരുന്നു. വെള്ളം കൊടുക്കുന്ന സേനാംഗത്തിന്റെ കൈകളില്‍ മുറുകെപ്പിടിക്കുന്ന കോലയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വെള്ളം കുടിച്ച് തീരും വരെ കൈകള്‍ മുറുകെപ്പിടിച്ച് നില്‍ക്കുകയാണ് കോല.
   

 • undefined

  International12, Jan 2020, 12:56 PM

  കാട്ടുതീയുടെ പേരില്‍ ഓസ്ട്രേലിയയില്‍ ഒട്ടകക്കശാപ്പ്

  പടര്‍ന്നുപിടിച്ച കാട്ടുതീ അണയ്ക്കാന്‍ ആവശ്യമായ വെള്ളം കിട്ടാതായതോടെ പതിനായിരം ഒട്ടകങ്ങളെ വെടിവച്ച് കൊല്ലാന്‍ ഓസ്ട്രേലിയ തീരുമാനിച്ചു.  സര്‍ക്കാര്‍ തീരുമാനം പുറത്ത് വന്ന അന്ന് തന്നെ കൊന്ന് തള്ളിയ്ത് 1500 ഓളം ഓട്ടകങ്ങളെ.  2019 സെപ്തംബറില്‍ ആരംഭിച്ച കാട്ടുതീയാണ് ഓസ്ട്രേലിയയില്‍ ഭീകര നാശനഷ്ടമാണ് വിതച്ചത്. കാടുകളില്‍ കുടിവെള്ളം കിട്ടാതായതോടെ നിരവധി വന്യജീവികളാണ് മനുഷ്യവാസമുള്ള മേഖലയിലേക്ക് എത്താന്‍ തുടങ്ങി. ഇതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു വിചിത്ര തീരുമാനവുമായി എത്തിയത്. കാണാം ആ വേദനിപ്പിക്കുന്ന കാഴ്ചകള്‍.

 • bear cub

  Web Specials5, Jan 2020, 4:14 PM

  തന്നെ രക്ഷിച്ച മനുഷ്യന്‍റെ കാലില്‍നിന്നും പിടിവിടാതെ കുട്ടിക്കരടി, കണ്ണുനനയിക്കുന്ന വീഡിയോ

  'തീയില്‍നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നതാണ് ഈ കരടിക്കുട്ടിയെ, അത് അതിനെ രക്ഷിച്ച മനുഷ്യനെ ഉപേക്ഷിച്ച് പോകാന്‍ തയ്യാറാവുന്നില്ല' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. 

 • undefined

  International3, Jan 2020, 11:53 AM

  ഓസ്ട്രേലിയന്‍ കാടുകളില്‍ അഗ്നിതാണ്ഡവം

  ലോകമാകമാനം കാട്ടുതീ പടര്‍ന്നുപിടിച്ച വര്‍ഷമായിരുന്നു കഴിഞ്ഞ വര്‍ഷം. ബ്രസീലിലെ ആമസോണ്‍ കാടുകള്‍ കിലോമീറ്റര്‍ ദൂരത്തിലാണ് കത്തിയമര്‍ന്നത്. ഇന്ത്യ, ഇന്ത്യോനേഷ്യ, സ്പെയിന്‍, സൗത്ത് കൊറിയ, റഷ്യ, വിയറ്റ്നാം, ഇംഗ്ലണ്ട്, അമേരിക്ക, കാനഡ, ഗ്രീന്‍ലാന്‍റ്, ന്യൂസ്‍ലാന്‍റ് എന്നീങ്ങനെ നിരവധി രാജ്യങ്ങളിലാണ് കാട്ടുതീ പടര്‍ന്ന് പിടിച്ചത്. ഇതിനിടെ 2019 സെപ്തംബറിലാണ് ഓസ്ട്രേലിയില്‍ വ്യാപകമായ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്. 15 ദശലക്ഷം ഏക്കര്‍ വനമേഖല ഇതുവരെയായി ഓസ്ട്രേലിയില്‍ കത്തിയമര്‍ന്നതായി കണക്കാക്കുന്നു. 2,500 കെട്ടിടങ്ങള്‍ ഇതില്‍ 1500 വീടുകള്‍ എന്നിവയും കത്തിയമര്‍ന്നു. വിക്ടോറയന്‍ സംസ്ഥാനത്ത് മാത്രം 19 പേര്‍ മരിച്ചു. 28 പേരെ കാണാനില്ല. 

  മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓസ്ട്രേലിയയില്‍ ഡിസംബര്‍ മാസത്തില്‍ കൂട് കൂടുതലുള്ള കാലാവസ്ഥയാണ്. ഇത്തവണ റെക്കാര്‍ഡ് ചൂടാണ് ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നവംബറില്‍ ന്യൂ സൗത്ത് വേല്‍സ് സംസ്ഥാനത്ത് കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. തുടര്‍ന്ന് സംസ്ഥാനത്ത് ഏതാണ്ട് നൂറോളം സ്ഥലങ്ങളില്‍ കാട്ടു തീ പടര്‍ന്നു പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. വിക്ടോറിയ, തെക്കന്‍ ഓസ്ട്രേലിയ, ന്യൂ സൗത്ത് വേല്‍സ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും അഗ്നിബാധ ഭീകരമാം വിധം പടര്‍ന്ന് പിടിച്ചത്. ടസ്മാനിയ, പടിഞ്ഞാറന്‍ ഓസ്ട്രേലിയ, ക്യൂന്‍സ് ലാന്‍റ് എന്നീ സംസ്ഥാനങ്ങളിലും അഗ്നിബാധ റിപ്പോര്‍ട്ട് ചെയ്തു. കാണാം ഓസ്ട്രേലിയയിലെ അഗ്നിതാണ്ഡവം. 
   

 • Burnt Christmas tree

  International22, Dec 2019, 11:04 AM

  കത്തിക്കരിഞ്ഞ സൈക്കിള്‍, സമ്മാനങ്ങള്‍; ഓസ്ട്രേലിയയെ ചുട്ടെരിക്കുന്ന കാട്ടുതീയുടെ പ്രതീകമായി ക്രിസ്മസ് ട്രീ

  കത്തിക്കരിഞ്ഞ സൈക്കിള്‍, പാതികരിഞ്ഞ മരക്കഷ്ണങ്ങള്‍, ഫയര്‍ അലാം എന്നിവയെല്ലാം ഈ ക്രിസ്മസ് ട്രീയിലുണ്ട്... 

 • california wild fire
  Video Icon

  International2, Nov 2019, 1:21 PM

  നാടിനെ നടുക്കിയ കാട്ടുതീ പടരുന്നതിന് മുമ്പ് പ്രത്യക്ഷപ്പെട്ട തീഗോളം!

  കാലിഫോര്‍ണിയയില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച കിന്‍കേഡ് കാട്ടുതീ പടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു ഉരുണ്ട തീഗോളം താഴേക്ക് പതിച്ച് അതില്‍ നിന്ന് തീപടരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇവിടുത്തെ വൈദ്യുത വിതരണ കമ്പനിയായ പസഫിക് ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് കോര്‍പ്പറേഷന്റെ വൈദ്യുത ലൈനില്‍ നിന്നാണ് തീഗോളം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
   

 • africa forest fire

  International27, Aug 2019, 6:35 PM

  ആമസോണ്‍ മാത്രമല്ല മധ്യ ആഫ്രിക്കന്‍ കാടുകളും കത്തുന്നു

  മധ്യ ആഫ്രിക്കയിലെ വനങ്ങളിലും കാട്ടുതീ പടരുന്നതായി റിപ്പോര്‍ട്ട്. നാസയുടെ തത്സമയ ഭൂപടത്തിലാണ് മധ്യ ആഫ്രിക്കയിലും കാട്ടുതീ പടരുന്നതായി വ്യക്തമാക്കുന്നത്. കാട്ടുതീ സംബന്ധിച്ച് തല്‍സമയ വിവരങ്ങള്‍ നല്‍കുന്നതാണ്

 • amazon

  Web Specials22, Aug 2019, 1:31 PM

  ആമസോണ്‍ കത്തുന്നു, ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയോ? വിവരങ്ങള്‍ പുറത്തുവിട്ട് ബഹിരാകാശ ഗവേഷണ ഏജന്‍സി

  ഉപഗ്രഹചിത്രങ്ങള്‍ പ്രകാരം റോറൈമ സംസ്ഥാനം ഇരുണ്ട പുകയില്‍ പൊതിഞ്ഞ നിലയിലായിരുന്നതായി വ്യക്തമാണ്. സമീപസ്ഥലങ്ങളെ കൂടി ഈ കാട്ടുതീ വലിയതോതിലാണ് ബാധിച്ചിരിക്കുന്നത്.