Asianet News MalayalamAsianet News Malayalam
58 results for "

Wildfire

"
Canadian woman is the first patient diagnosed as suffering from climate changeCanadian woman is the first patient diagnosed as suffering from climate change

കാലാവസ്ഥാ വ്യതിയാനം ചില്ലറക്കാര്യമല്ല, ആദ്യത്തെ 'കാലാവസ്ഥാവ്യതിയാന രോ​ഗി' കാനഡയിൽ

കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ചില ഭാഗങ്ങളിലും റെക്കോർഡ് ഭേദിച്ച ഉഷ്ണതരംഗം നൂറുകണക്കിന് മരണങ്ങൾക്ക് കാരണമായി. ബ്രിട്ടീഷ് കൊളംബിയയിൽ 233 പേരാണ് ഉഷ്ണ തരംഗത്തിൽ മരിച്ചത്. 

Web Specials Nov 10, 2021, 5:09 PM IST

after wildfire california hits bomb cycloneafter wildfire california hits bomb cyclone

കാലിഫോര്‍ണിയ; ഉഷ്ണതരംഗത്തില്‍ ഉരുകിത്തീരുംമുമ്പേ, മുക്കിക്കൊല്ലാന്‍ 'ചുഴലിക്കാറ്റ് ബോംബ്'

വര്‍ഷാരംഭത്തില്‍ അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനം അതിശക്തമായ ഉഷ്ണതരംഗത്തില്‍പ്പെട്ട് ഉഴറുകയായിരുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് അതിശക്തമായ കാറ്റും അതിന് പിന്നാലെ കാട്ടുതീയും പടര്‍ന്ന് പിടിച്ചത് കാലിഫോര്‍ണിയയെ ഏറെ തകര്‍ത്തിരുന്നു. കാട്ടുതീയെ തുടര്‍ന്ന് ഹെക്ടര്‍ കണക്കിന് വനമാണ് കത്തിയമര്‍ന്നത്. ഉഷ്ണതരംഗത്തിനും കാട്ടുതീയ്ക്കും പിന്നാലെ കാലിഫോര്‍ണിയയില്‍ അതിശക്തമായ ചുഴലിക്കാറ്റും മഴയും ആഞ്ഞടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേതുര്‍ന്ന് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. അതിശക്തമായ മഴയെ തുടര്‍ന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. പസഫിക് സമുദ്രത്തിന് മുകളില്‍ രൂപപ്പെട്ടത് ഒരു 'സൈക്ലോണ്‍ ബോംബാ'ണെന്ന്  (bomb cyclone) കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 
 

International Oct 25, 2021, 12:58 PM IST

Syria executed 24 for igniting 2020 wildfiresSyria executed 24 for igniting 2020 wildfires

കാടിന് തീയിട്ട കേസില്‍ 24 പേരെ പരസ്യമായി തൂക്കിക്കൊന്നു

സിറിയയില്‍ വന്‍ നാശം വിതച്ച കാട്ടുതീയുമായി ബന്ധപ്പെട്ട്, കാടിന് തീയിട്ടുെവന്ന കേസില്‍ 24 പേരെ പൊതുസ്ഥലത്തു വെച്ച് തൂക്കിക്കൊന്നു. 

Web Specials Oct 22, 2021, 5:09 PM IST

woman arrested on suspicion of starting California wildfirewoman arrested on suspicion of starting California wildfire

കുടിക്കാന്‍ കരടിമൂത്രം തിളപ്പിച്ചു, കാലിഫോര്‍ണിയയില്‍ 8500 ഏക്കര്‍ കത്തിച്ചത് ഈ യുവതിയോ?

അടുത്തിടെയാണ് കാലിഫോര്‍ണിയയില്‍ വലിയ തരത്തിലുള്ള ഒരു കാട്ടുതീ ഉണ്ടായത്. 41 വീടുകളെയാണ് ആ തീ പടര്‍ന്നു കയറി നശിപ്പിച്ച് കളഞ്ഞത്. വേറെയും നിരവധിയനവധി നാശനഷ്ടങ്ങള്‍ ഇതേ തുടര്‍ന്നുണ്ടായി. 8500 ഏക്കറോളം സ്ഥലത്തേക്ക് തീ പടര്‍ന്നുപിടിച്ചു. മനുഷ്യരെ ഒഴിപ്പിക്കേണ്ടി വന്നു. ഇപ്പോഴിതാ, ആ കാട്ടുതീയുണ്ടാക്കിയെന്ന് ആരോപിച്ച് ഒരു യുവതിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. 

Web Specials Sep 27, 2021, 4:35 PM IST

Giant sequoias  saved from california  wildfireGiant sequoias  saved from california  wildfire

കാട്ടുതീ തോറ്റു; തീപിടിക്കാത്ത പുതപ്പു മൂടി  ആ പുരാതന മഹാവൃക്ഷങ്ങളെ രക്ഷിച്ചു

നാഷനല്‍ പാര്‍ക്കിലെ പുരാതന സെക്കോയ മരങ്ങളുടെ മേഖലയിലേക്ക് കാട്ടുതീ കയറിയില്ലെന്ന് പാര്‍ക്ക് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഈ ഭാഗത്ത് കവാടം പോലെ നില്‍ക്കുന്ന നാല് പടുകൂറ്റന്‍ സെക്കോയ മരങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞതോടെ അകത്തേക്ക് തീ പടര്‍ന്നില്ല.

Culture Sep 21, 2021, 3:09 PM IST

wildfire in Sequoia National Park in California Firefighters trying to save world's largest treewildfire in Sequoia National Park in California Firefighters trying to save world's largest tree

ലോകത്തിലെ ഏറ്റവും വലിയ വൃക്ഷങ്ങളിലേക്ക് പടർന്നു കയറി കാട്ടുതീ, സംരക്ഷിക്കാനായി പോരാടി അ​ഗ്നിശമനസേന

ഈ മരങ്ങളെ പ്രാധാന്യമുള്ള കെട്ടിടങ്ങളെ പോലെ കാണണമെന്നും അതിനെ സംരക്ഷിക്കാന്‍ തങ്ങളെ കൊണ്ട് പറ്റാവുന്നതെല്ലാം ചെയ്യണമെന്നും അഗ്നിശമനാസേനാംഗങ്ങളോട് പറഞ്ഞതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

Web Specials Sep 19, 2021, 10:58 AM IST

US wildfire pollution linked to more covid 19 cases and deathsUS wildfire pollution linked to more covid 19 cases and deaths

കാട്ടുതീയും കൊവിഡ് മരണങ്ങളും തമ്മിലെന്ത്?; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഫ്രാന്‍സെസ്‌ക ഡൊമിനിസിയും സഹപ്രവര്‍ത്തകരും പറയുന്നത് 19,742 കൊവിഡ് 19 കേസുകളിലെ 748 മരണങ്ങളും കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ തീപിടിത്തങ്ങള്‍ പുറത്തുവിട്ട പിഎം 2.5 എന്ന ചെറിയ കണികകളിലെ സ്‌പൈക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. 

Science Aug 16, 2021, 7:53 AM IST

Wildfires spread over five continentsWildfires spread over five continents

അഞ്ച് വന്‍കരകളില്‍ പടരുന്ന കാട്ടുതീ

ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനായി ഏറെ നാളായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവയൊക്കെ പല താത്പര്യങ്ങളുടെ ഫലമായി പ്രായോഗികമാക്കുന്നതില്‍ ലോക രാജ്യങ്ങള്‍ നിരന്തരം പരാജയപ്പെട്ടു. അതിന്‍റെ ഫലമായി ഭൂമിയിലെ ചൂട് കൂടുകയും നിലനിന്നിരുന്ന കാലാവസ്ഥയില്‍ ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ പ്രകടമാകുകയും ചെയ്തു. 2021 കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ഏറ്റവും പ്രകടമായ വര്‍ഷങ്ങളിലൊന്നാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചൂട് കൂടുകയും അത് ഉഷ്ണതരംഗത്തിന് കാരണമാവുകയും ചെയ്തു. ഇതോടെയാണ് കാട്ടുതീ രൂക്ഷമായതെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് പ്രദേശങ്ങള്‍ ഇന്നും നിന്ന് കത്തുകയാണ്.  യൂറോപ്പ്, അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ വന്‍കരകളില്‍ സജീവമായ കാട്ടുതീ പടര്‍ന്നു കയറുമ്പോള്‍ അന്‍റാര്‍ക്കില്‍ അതിശക്തമായ മഞ്ഞുരുക്കമാണ് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തിന് തടയിടാന്‍ കഴിയാത്തിടത്തോളം ഈ ദുരന്തങ്ങള്‍ക്ക് ശക്തിയേറുകയേയുള്ളൂവെന്ന് ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നല്‍കുന്നു. ഹരിതഗൃഹ വാതക ഉദ്‌വമനം മൂലം ആഗോള താപനില ഉയരുന്നത് ഗ്രഹത്തിലുടനീളം അഗ്നിബാധയുടെ സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. യൂറോപ്പിന്‍റെ ചില ഭാഗങ്ങൾ കടുത്ത ചൂടാണ് അനുഭവപ്പെടുന്നതെങ്കില്‍ അതേസമയം ചൂടുകൂടിയ ഉണങ്ങിയ പ്രദേശമായ കാലിഫോർണിയയില്‍ അതിശക്തമായ കാട്ടുതീ പടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്ക അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തം നിയന്ത്രിക്കാൻ പോരാടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. (വിവിധ രാജ്യങ്ങളില്‍ കാട്ടുതീ പടരുന്ന ദൃശ്യങ്ങള്‍ ഗെറ്റിയില്‍ നിന്ന്)

International Aug 10, 2021, 3:48 PM IST

wildfire in Greece Evia islandwildfire in Greece Evia island

കത്തിയെരിഞ്ഞ് എവിയദ്വീപും, അ​ഗ്നിയ്ക്ക് ശമനമില്ല, കാലാവസ്ഥയുടെ തിരിച്ചടിയില്‍ മനുഷ്യനും പങ്കെന്ന് വിദ​ഗ്ദ്ധര്‍

പല ജനങ്ങളും ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. അധികൃതര്‍ ജനങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലായെന്നും ആക്ഷേപം ഉയരുന്നുണ്ട്. 

Web Specials Aug 10, 2021, 11:55 AM IST

wild fire in greecewild fire in greece

ഗ്രീസിന് ഭീഷണിയായി കാട്ടുതീ: താപനില 45 ഡിഗ്രീ വരെ ഉയർന്നു, അന്താരാഷ്ട്രസഹായം തേടി ഗ്രീക്ക് പ്രധാനമന്ത്രി

 ലക്ഷക്കണക്കിന് ഏക്കർ വനം ഇതിനകം കത്തിനശിച്ചു. മറ്റു രാജ്യങ്ങൾക്കൂടി സഹായിക്കണമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ്  മിറ്റ്സോട്ടാകിസ് അഭ്യർത്ഥിച്ചു

International Aug 9, 2021, 6:33 AM IST

Wildfire in Ancient Greek Olympic VillageWildfire in Ancient Greek Olympic Village

ജപ്പാനില്‍ ഒളിംപിക്സ് പൊടിപൊടിക്കുമ്പോള്‍, ഗ്രീക്കിലെ ഒളിംപിക്സിന്‍റെ ഈറ്റില്ലം കാട്ടുതീയില്‍ കത്തിയമര്‍ന്നു

ജപ്പാനിലെ ഒളിംപിക് ഗ്രാമത്തില്‍ ലോക കായിക പൂരം പൊടിപാറിക്കുമ്പോള്‍ അങ്ങകലെ ഗ്രീക്കില്‍ പുരാതന ഒളിംപിക്സിന്‍റെ ഈറ്റില്ലമായ ഗ്രാമത്തില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ നിന്നും ഗ്രീക്ക് ഭരണകൂടം ജനങ്ങളെ ഒഴിപ്പിക്കുകയായിരുന്നു. പടിഞ്ഞാറൻ പെലോപ്പൊന്നീസിലെ പുരാതന ഒളിമ്പിക് ഗെയിംസ് നടക്കുന്ന ഗ്രാമത്തിന് സമീപമുള്ള ഗ്രാമങ്ങളില്‍ നിന്നാണ് ഇന്നലെ ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങിയത്. രാജ്യത്തുടനീളം കാട്ടുതീ പടർന്നുപിടിക്കുകയും കാടുകളും കെട്ടിടങ്ങളും കത്തിയമരുകയും ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നൂറുകണക്കിന് ആളുകൾ പ്രദേശത്ത് നിന്ന് പലായനം ചെയ്തു.  തുർക്കിയിലും മെഡിറ്ററേനിയനിലെ മറ്റ് പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച 40 സെൽഷ്യസ് (104 ഫാരൻഹീറ്റ്) താപനിലയും ശക്തമായ കാറ്റും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 150 ലധികം കാട്ടുതീ പടർത്തിയെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഗ്രീക്ക് തലസ്ഥാനത്തെ ചുറ്റിന്നില്‍ക്കുന്ന പർവതത്തിന്‍റെ ചുവട്ടിലുള്ള ഒരു പൈൻ വനത്തിൽ ചൊവ്വാഴ്ചയാണ് ആദ്യം തീപിടിത്തം ആരംഭിച്ചത്. പിന്നീട് ഏതാണ്ട് 150 ഒളം തീപിടിത്തങ്ങള്‍ രാജ്യമെമ്പാടും റിപ്പോര്‍ട്ടു ചെയ്യുകയായിരുന്നു. 

International Aug 5, 2021, 4:37 PM IST

Three dead Wildfires in Turkey 1500 acres of farmland destroyed by fireThree dead Wildfires in Turkey 1500 acres of farmland destroyed by fire

തുര്‍ക്കിയിലും കാട്ടുതീ ; മൂന്ന് മരണം, 1,500 ഏക്കർ കൃഷിഭൂമി കത്തി നശിച്ചു

കാലാവസ്ഥാ വ്യതിയാനം മൂലം അമേരിക്കയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തും കാനഡയിലും കഴിഞ്ഞ മാസം അതിശക്തമായ കാട്ടുതീ പടര്‍ന്ന് പിടിച്ചതിന് പിന്നാലെ തുര്‍ക്കിയിലും ശക്തമായ കാട്ടുതീ പടര്‍ന്നു. തുർക്കിയിലെ മെഡിറ്ററേനിയൻ, തെക്കൻ ഈജിയൻ പ്രദേശങ്ങളിലുണ്ടായ അതിശക്തമായ കാട്ടുതീയില്‍ രണ്ട് പേർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും 50 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. റഷ്യയിൽ നിന്നും യൂറോപ്പിലെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും പ്രശസ്തമായ അവധിക്കാല കേന്ദ്രമാണ് അന്‍റാലിയ , തീരദേശ റിസോർട്ട് പട്ടണമായ മാനവ്ഗട്ട് എന്നിവിടങ്ങളിലാണ് അതിശക്തമായ കാട്ടുതീയുയര്‍ന്നത്. അന്‍റാലിയ പ്രവിശ്യയിലെ മാനവ്‌ഗട്ടിൽ ബുധനാഴ്ചയുണ്ടായ കാട്ടുതീ മൂലം പ്രദേശത്ത് ശക്തമായ കാറ്റും ചുട്ടുപൊള്ളുന്ന താപനിലയുമാണെന്ന്  കൃഷി, വനം മന്ത്രി ബെകിർ പക്ഡെമിലി പറഞ്ഞു. 50 കിലോമീറ്റർ (30 മൈൽ) വടക്ക് അക്സെക്കി ജില്ലയില്‍ പടര്‍ന്ന് പിടിച്ച മറ്റൊരു കാട്ടു തീ അണയ്ക്കുന്ന തിരക്കിലാണ് ഗ്നിശമന സേനാംഗങ്ങള്‍. 
 

International Jul 30, 2021, 4:07 PM IST

wildfires have torched 1.5 million acres in USwildfires have torched 1.5 million acres in US

അണയാതെ അ​ഗ്നി: ഇതുവരെ കത്തിനശിച്ചത് 15 ലക്ഷം ഏക്കർ, ഇനിയും നാശമുണ്ടാകാമെന്ന് വിദ​​ഗ്ദ്ധർ

ഒറിഗണിലുണ്ടായ ബൂട്ട്ലെഗ് ഫയര്‍ 409,600 ഏക്കര്‍ സ്ഥലത്തെയാണ് വിഴുങ്ങിക്കളഞ്ഞത്. തിങ്കളാഴ്ച രാവിലെ വരെ 53 ശതമാനം തീയാണ് ഉണ്ടായിരുന്നതെങ്കിലും തടികളിലേക്കും കുറ്റിച്ചെടികളിലേക്കും തീ പടരുകയാണ്. കാലാവസ്ഥ അനുകൂലമായെങ്കില്‍ മാത്രമേ തീയണക്കാനുള്ള ശ്രമം പൂര്‍ണമായും ഫലം കാണൂ. 

Web Specials Jul 27, 2021, 10:30 AM IST

couple whose 2020 gender reveal party allegedly sparked a deadly wildfire in California charged with  involuntary manslaughtercouple whose 2020 gender reveal party allegedly sparked a deadly wildfire in California charged with  involuntary manslaughter

പാര്‍ട്ടിയിലെ സ്മോക്ക് ബോംബ്; കത്തിനശിച്ചത് 22000 ഏക്കര്‍ വനം, ദമ്പതികള്‍ക്കെതിരെ നടപടിയുമായി കോടതി

പിറക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് പ്രഖ്യാപിക്കുന്ന ചടങ്ങിലുപയോഗിച്ച സ്മോക്ക് ബോംബായിരുന്നു കാലിഫോര്‍ണിയ കണ്ട ഏറ്റവും വലിയ കാട്ടുതീ പടരലിന് കാരണമായത്. 23 ദിവസം നീണ്ട കാട്ടുതീ തടയാനുള്ള ശ്രമങ്ങള്‍ക്കിടെ ഒരു അഗ്നിശമനസേനാംഗം മരിച്ചിരുന്നു.

International Jul 21, 2021, 3:49 PM IST

historically high temperatures and heat wave in western canada and north west americahistorically high temperatures and heat wave in western canada and north west america

പടിഞ്ഞാറന്‍ കാനഡയിലും അമേരിക്കയിലും അതിശക്തമായ ഉഷ്ണതരംഗം

ജര്‍മ്മനി, നെതര്‍ലാന്‍റ്, ബെല്‍ജിയം എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന പടിഞ്ഞാറന്‍ യൂറോപ്പില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത മഴയില്‍ പ്രളയമുണ്ടായപ്പോള്‍ വടക്കേ അമേരിക്കയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞ അഞ്ച് ആഴ്ചകളായി അതിതീഷ്ണമായ ഉഷ്ണതരംഗമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂമിയുടെ പല വന്‍കരകളില്‍ പ്രകൃതി അതിരൂക്ഷമായി പ്രതികരിക്കുന്നത് കാലാവസ്ഥാ മാറ്റത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് കാലാവസ്ഥാ വിദഗ്ദരും പറയുന്നു. അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ നാലാമത്തെ ഉഷ്ണതരംഗമാണ് കാലിഫോര്‍ണിയയിലും പടിഞ്ഞാറന്‍ കാനഡയിലും വീശുന്നതെന്ന് വാഷിംങ്ങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇത്തവണത്തേത് ഇതുവരെ ഉണ്ടായ ഉഷ്ണതരംഗത്തേക്കാള്‍ കടുത്തതാണെന്നാണ് സൂചന. ഈഴ്ചയോട് കൂടി ശക്തമാകുന്ന ഉഷ്ണതരംഗം തിങ്കളാഴ്ച ഏറ്റവും ഉയരത്തിലെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് ശക്തമായ 70 തോളം കാട്ടുതീകളാണ് സൃഷ്ടിക്കപ്പെട്ടത്. 

International Jul 16, 2021, 1:44 PM IST