Women's Commission  

(Search results - 47)
 • cpm to decide on new womens commission chairperson appointment

  KeralaJul 16, 2021, 8:44 AM IST

  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; വനിതാ കമ്മീഷൻ അധ്യക്ഷയുടെ കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും

  തൽക്കാലം നിലവിലുള്ള അംഗത്തിന് തന്നെ ചുമതല നൽകുക, 9 മാസം കഴിഞ്ഞ് കമ്മീഷൻ കാലാവധി അവസാനിക്കുമ്പോൾ അടിമുടി ഉടച്ച് വാർക്കുക എന്നതാണ് ഇപ്പോൾ സിപിഎം ആലോചന.

 • Troll against Womens Commission member Shahida Kamal

  viralJul 13, 2021, 11:40 AM IST

  ദുഃഖങ്ങള്‍ മറച്ച് പുഞ്ചിരിച്ചാണ് ശീലം: ഷാഹിദ കമാല്‍ , 'പാഴ്സല്‍' അയക്കാന്‍ പുതിയ മേല്‍വിലാസമെന്ന് ട്രോളുകള്‍


  'ഇടുക്കി വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയില്‍' എന്ന പേരില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ തന്‍റെ ഫേസ് ബുക്കില്‍ ഇന്നലെ പങ്കുവച്ച ഫോട്ടോ വിവാദമായിരുന്നു. ഇതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ച അവര്‍ 'ദുഃഖങ്ങള്‍ എല്ലാം മറച്ച് പിടിച്ച് പുഞ്ചിരിക്കാന്‍ ശ്രമിക്കുന്ന ആളാണ് താനെ'ന്നാണ് പറഞ്ഞത്. 'സുഹൃത്തുക്കളില്‍ ചിലര്‍ തെറ്റ് ചൂണ്ടിക്കാണിച്ചു തന്നു. ഉടന്‍ പോസ്റ്റ് പിന്‍വലിച്ചു'വെന്നും ഷാഹിദ കമാല്‍ വ്യക്തമാക്കി. പക്ഷേ, ദുഃഖങ്ങള്‍ എല്ലാം മറച്ച് പിടിച്ച് പുഞ്ചിരിക്കാന്‍ ശ്രമിക്കുന്ന ആളെന്തിനാണ് പിന്നെ പോസ്റ്റ് മുക്കിയതെന്ന് ആരും ചോദിച്ചില്ല. എന്നാല്‍ രാജി വച്ച വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജോസഫൈന് പകരം, പാഴ്സല്‍ അയക്കാന്‍ പുതിയ മേല്‍വിലാസം കിട്ടിയെന്നാണ് ട്രോളന്മാരുടെ ട്രോളുകള്‍. 

  വണ്ടിപ്പെരിയാരില്‍ ആറ് വയസുകാരിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അര്‍ജുന്‍ മൂന്ന് വര്‍ഷത്തോളം പൂഡിപ്പിച്ച് , ഒടുവില്‍ കെട്ടിത്തൂക്കി കൊല്ലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ഇരയായ കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകവേയാണ് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ കാറിലെ പിന്‍സീറ്റില്‍ ചിരിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം 'ഇടുക്കി വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയില്‍' എന്നെഴുതിയത്. പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും കുട്ടിയുടെ വീട് സന്ദര്‍ശിച്ച വനിതാ കമ്മീഷന്‍ അംഗം ഇരയായ കുട്ടിയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തരുതെന്ന കോടതി നിര്‍ദ്ദേശം പോലും പാലിക്കാതെ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ഒപ്പമിരിക്കുന്നതിന്‍റെയും വീടിന്‍റെയും ചിത്രങ്ങളും സാമൂഹ്യമാധ്യമത്തിലെ തന്‍റെ പേജിലൂടെ പങ്കുവച്ചു.  

 • opposition leader vd satheesan reaction to mc josephine resignation

  KeralaJun 25, 2021, 2:31 PM IST

  'വൈകിയെങ്കിലും ഉചിതമായ തീരുമാനം'; ജോസഫൈന്റെ രാജിയിൽ വി ഡി സതീശൻ

  ജോസഫൈന്റെ പ്രസ്താവന വനിതാ കമ്മീഷന്റെ വിശ്വാസ്യത തകർത്തു. ന്യായീകരണ ക്യാപ്സൂളുകൾ ഇറക്കി രക്ഷിക്കാൻ ചിലർ ശ്രമിച്ചു.  വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനം നല്ലതാണെന്നും വി  ഡി സതീശൻ പറഞ്ഞു. 

 • mc josephine trolls

  viralJun 25, 2021, 12:27 PM IST

  ഒരു വിവാദത്തില്‍ തെന്നി അടുത്ത വിവാദത്തിലേക്ക് വീഴുന്ന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ; കാണാം ജോസഫൈന്‍ ട്രോളുകള്‍


  വനിതാ കമ്മീഷന്‍ അധ്യക്ഷയായി സ്ഥനമേറ്റത് മുതല്‍ എം സി ജോസഫൈന്‍, ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമാണ്. എപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നാലും എന്തെങ്കിലും വിവാദം സൃഷ്ടിക്കാതെ അവര്‍ മടങ്ങാറില്ലെന്നതാണ് ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമാകാനുള്ള കാരണം. മുമ്പ് നിരവധി തവണ വിവാദങ്ങളില്‍പ്പെട്ടിട്ടുള്ള എം സി ജോസഫൈന്‍ ഏറ്റവും ഒടുവിലായി പറഞ്ഞത് വിവാഹം കഴിക്കുമ്പോള്‍ 'സ്ത്രീധനം' പെണ്‍കുട്ടിയുടെ അക്കൌണ്ടില്‍ ഇടണമെന്നായിരുന്നു. അതും സ്ത്രീധനത്തിന്‍റെ പേരില്‍ ആത്മഹത്യയോ കൊലപാതകമോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിക്കാത്ത വിസ്മയയുടെ വീട്ടില്‍ പോയാണ് എം സി ജോസഫൈന്‍ എന്ന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ഇത്തരത്തില്‍ സംസാരിച്ചത്. 1961 ല്‍ ഇന്ത്യയില്‍ സ്ത്രീധനം നിയമം മൂലം നിരോധിച്ചതാണെന്ന് അറിയാത്ത ആളൊന്നുമല്ല വനിതാ കമ്മീഷന്‍ അധ്യക്ഷ. ഗാര്‍ഹിക പീഢനത്തിനെതിരെ പരാതി പറയാന്‍ വിളിച്ച സ്ത്രീകളോട് പൊലീസില്‍ പരാതിപ്പെട്ടില്ലെങ്കില്‍ നിങ്ങള് അനുഭവിച്ചോളാനാണ് എം സി ജോസഫൈന്‍ പറഞ്ഞത്. എന്നാല്‍, എല്ലാവിവാദങ്ങള്‍ക്ക് പുറകെയും നല്ലൊരു രാഷ്ട്രീയക്കാരിയായി താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞതെല്ലാം ആത്മാര്‍ത്ഥമായിട്ടായിരുന്നുവെന്ന് പറയാനും എം സി ജോസഫൈന് മടിയില്ലെന്നത് ട്രോളന്മാരുടെ ഇഷ്ടം കൂട്ടുന്നു. തൊട്ടതെല്ലാം വിവാദമാക്കാനുള്ള അവരുടെ ഈ പ്രത്യേക കഴിവിനെയാണ് ട്രോളന്മാരും അംഗീകരിക്കുന്നത്. കാണാം, എം സി ജോസഫൈന്‍ ട്രോളുകള്‍.
   

 • Lathika Subhash about m c Josephine's controversial statement to a complainant

  KeralaJun 24, 2021, 10:22 PM IST

  സഹിഷ്ണുതയില്ലാത്ത സംസാരം നീതി തേടി വരുന്നവർക്ക് വിഷമം കൂട്ടാനെ ഉപകരിക്കൂ; ജോസഫൈനോട് ലതികാ സുഭാഷ്

  ജോസഫൈന്റെ പരാമർശങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്ന ആളാണ് താനെന്നും ഈ സ്ഥാനത്തിരുന്ന് നടത്തുന്ന സഹിഷ്ണുതയില്ലാത്ത സംസാരം നീതി തേടി വരുന്നതവർക്ക് വിഷമം കൂട്ടാനെ ഉപകരിക്കൂ എന്നും...

 • swasika criticizes state womens commission chairperson mc josephine

  Movie NewsJun 24, 2021, 6:48 PM IST

  'ഈ വനിതാ കമ്മിഷണറെ വിളിക്കുന്ന ഏതൊരു പെണ്ണിനും ആശ്വാസം കിട്ടും'; ജോസഫൈന് വിമര്‍ശനവുമായി സ്വാസിക

  "കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാൽ താൻ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ല എന്ന് ആ കുട്ടിക്ക് തോന്നിപ്പോകും"

 • MC Josephine in response to a complaint against her

  ChuttuvattomJun 24, 2021, 4:13 PM IST

  സ്വമേധയാ കേസെടുക്കണമെങ്കിൽ പൊതുജനമധ്യത്തിൽ വന്ന് പരാതി പറയണം: വനിതാ കമ്മീഷന്‍ അധ്യക്ഷ


  കേരളത്തില്‍ സ്ത്രീപീഢന പരാതികള്‍ കൂടുന്നതിനിടെ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെയും പരാതി പ്രവാഹമായിരുന്നു. എന്നാല്‍, ആരോപണങ്ങളില്‍ പറയുന്നത് പോലെ താന്‍ ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു പരാതിപരിഹാരത്തിനിടെ തന്നെ സമീപിച്ച യുവതിയോട് "അനുഭവിച്ചോളാന്‍" വനിതാ കമ്മീഷൻ അധ്യക്ഷയായ എം സി ജോസഫൈന്‍ പറഞ്ഞതായാണ് ആരോപണം. ഇതിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളെയും ജോസഫൈന്‍ തള്ളിപ്പറഞ്ഞു. പരാതിക്കാരിയോട് അനുഭവിച്ചോളാന്‍ പറഞ്ഞത് തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിനിടെ കൊല്ലം പോരുകുഴിയില്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ട വിസ്മയയുടെ നിലയ്ക്കലെ വീട്ടില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സന്ദര്‍ശിച്ചു. ചിത്രങ്ങള്‍ അരുണ്‍ കടയ്കക്കല്‍.
   

 • Bindu Krishna complains against mc Josephine to womens commission itself

  KeralaJun 24, 2021, 2:54 PM IST

  എംസി ജോസഫൈനെതിരെ വനിതാ കമ്മീഷന് തന്നെ പരാതി നൽകി ബിന്ദു കൃഷ്ണ

  ടെലിവിഷൻ പരിപാടിയിൽ പരാതിയുമായി വിളിച്ച സ്ത്രിയോട് ജോസഫൈൻ ധാർഷ്ട്യത്തോടെയും പുച്ഛത്തോടെയും സംസാരിച്ചെന്നാണ് ബിന്ദുകൃഷ്ണയുടെ പരാതി. 

 • girls shouldnot give mobile phones leads to rape says UP women's commission Member

  IndiaJun 10, 2021, 4:19 PM IST

  'പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുത്, ബലാത്സം​ഗം ചെയ്യപ്പെടും'; വിവാദ പ്രസ്തവാനയുമായി യുപി വനിതാകമ്മീഷൻ അം​ഗം

  ''പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുത്. അവർ രാത്രി ഏറെ വൈകിയും ആൺകുട്ടികളോട് മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുകയും അവ‍ർക്കൊപ്പം ഓടിപ്പോകുകയും ചെയ്യും...''

 • child marriage stopped by dwc, 15 year old rescued

  IndiaMar 19, 2021, 2:02 PM IST

  ശൈശവ വിവാഹം തടഞ്ഞ് ദില്ലി വനിതാ കമ്മീഷൻ, മകൾക്ക് പ്രായപൂർത്തിയായില്ലെന്ന് മാതാവ്, 15കാരിയെ രക്ഷപ്പെടുത്തി

  ശൈശവ വിവാഹം നടക്കാൻ പോകുന്നുവെന്ന് ദില്ലി വനിതാ കമ്മീഷന് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. കുട്ടിയെ മതം മാറ്റാനും ശ്രമം നടക്കുന്നതായാണ് അജ്ഞാത സന്ദേശത്തിൽ നിന്ന് ലഭിച്ച വിവരം...

 • The Women's Commission says women with higher education are also being forced to work for lower wages

  ChuttuvattomFeb 23, 2021, 2:01 PM IST

  ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സ്ത്രീകളും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നുവെന്ന് വനിതാ കമ്മീഷൻ

  ''തൊഴിലിടത്തിലെ ചൂഷണത്തെയും അതിക്രമത്തെയും കുറിച്ച് ഒരേ സ്വരത്തില്‍ പരാതി പറയാനാണ് അധ്യാപികമാര്‍ വന്നത്. തുച്ഛമായ വേതനത്തില്‍ വര്‍ഷങ്ങളോളമായി ജോലി ചെയ്യുന്നവരാണിവര്‍...''

 • M C Josephine and trolls

  viralJan 23, 2021, 11:09 AM IST

  'പരാതിക്കാരിയുടെ പ്രായമല്ല, പദവിയാണ് പ്രധാനം'; ചില പരാതിതീര്‍പ്പാക്കലുകളില്‍ ഇടപെട്ട് ട്രോളന്മാരും

  എണ്‍പത്തൊമ്പത് വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. കൊവിഡ് പൊലൊരു സാംക്രമിക രോഗത്തിന്‍റെ സജീവ സാന്നിധ്യം തുടരുന്ന സാഹചര്യത്തില്‍ വനിതാ കമ്മീഷന്‍റെ നിലപാട് ഏറെ വിവാദമായി. അയല്‍വാസിയുടെ മര്‍‌ദ്ദനത്തില്‍ പരിക്കേറ്റ സ്ത്രീ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ബന്ധുക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്. എന്നാല്‍, പരാതിക്കാരിയെ നേരിട്ട് കാണണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടുന്നതായുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ തന്‍റെ സംഭാഷണം രാഷ്ട്രീയ പ്രേരിതമായി വളച്ചൊടിക്കുകയാണെന്ന് എം സി ജോസഫൈന്‍ ആരോപിച്ചു. നേരത്തെയും വിവാദമായ നിലപാടുകള്‍ കൊണ്ട് ട്രോളന്മാര്‍ക്ക് ഏറെ പ്രീയപ്പെട്ടയാളാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായ എം സി ജോസഫൈന്‍. പുതിയ വിവാദ പ്രസ്ഥാവനയിലും ജോസഫൈനെ ട്രോളന്മാര്‍ കൂടെ കൂട്ടി. കാണാം ആ ട്രോളുകള്‍. 

 • rape attempt malabar medical state women's commission take cae against staff

  KeralaNov 16, 2020, 4:03 PM IST

  കൊവിഡ് രോഗിക്കെതിരെ പീഡന ശ്രമം: വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു

  സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് റൂറൽ എസ്പിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

 • National women's commission condemns protests in Poonthura

  IndiaJul 12, 2020, 7:20 AM IST

  'നടപടി വേണം'; പൂന്തുറയിലെ പ്രതിഷേധത്തെ അപലപിച്ച് ദേശീയ വനിത കമ്മീഷൻ

  വനിതാ ഡോക്ടർ അടക്കം ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചത് അപലപനീയമെന്ന് രേഖാ ശർമ ട്വിറ്ററിൽ കുറിച്ചു

 • Kerala Women's Commission on angamali baby issue

  KeralaJun 25, 2020, 3:01 PM IST

  'അങ്കമാലിയില്‍ അച്ഛൻ കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്‍റെയും അമ്മയുടേയും സംരക്ഷണം ഏറ്റെടുത്ത് വനിതാ കമ്മീഷൻ

  ശാശ്വതമായ പരിഹാരം നേപ്പാളിലേക്ക് വിടുക എന്നതാണ്. അതിനാവശ്യമായ നടപടികൾ വനിതാ കമ്മീഷൻ പൊലീസുമായി ചേർന്ന് സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷൻ എം സി ജോസഫൈൻ അറിയിച്ചു.