Asianet News MalayalamAsianet News Malayalam
13 results for "

Women Hockey Team

"
World Hockey Rankings : Indian men to finish 2021 in third spotWorld Hockey Rankings : Indian men to finish 2021 in third spot

World Hockey Rankings : ഇന്ത്യന്‍ പുരുഷ ടീമിന് ചരിത്രനേട്ടം, മൂന്നാം സ്ഥാനത്ത്

ലോക ഹോക്കി റാങ്കിംഗില്‍(World Hockey Rankings) ഇന്ത്യന്‍ പുരുഷ ടീം(Indian Hockey team) വര്‍ഷാന്ത്യം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 41 വര്‍ഷത്തിനുശേഷം ഒളിംപിക്സ് ഹോക്കിയില്‍ വെങ്കലം നേടി ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ പുരുഷ ടീമിന്‍റെ എക്കാലത്തെയും മികച്ച റാങ്കിംഗാണിത്.

Other Sports Dec 23, 2021, 9:02 PM IST

Indias mens and womens hockey teams arrive in DelhiIndias mens and womens hockey teams arrive in Delhi

പുരുഷ-വനിതാ ഹോക്കി ടീമുകള്‍ ഇന്ത്യയിലെത്തി, വീരോചിത വരവേല്‍പ്പ്

ടോക്യോ ഒളിംപിക്സിലെ അവിസ്മരണീയ പ്രകടനത്തിനുശേഷം ഇന്ത്യയുടെ പുരുഷ-വനിതാ ഹോക്കി ടീമുകള്‍ രാജ്യത്ത് തിരിച്ചെത്തി. ദില്ലി വിമാനത്താവളത്തിലെത്തിയ ഹോക്കി താരങ്ങള്‍ക്ക് വീരോചിത വരവേല്‍പ്പാണ് ലഭിച്ചത്. ഒളിംപിക്സില്‍ ഇന്ത്യക്കായി മെഡല്‍ നേടിയ താരങ്ങലെ കായിക മന്ത്രാലയം ഇന്ന് ആദരിക്കും.

Other Sports Aug 9, 2021, 6:04 PM IST

Tokyo Olympics:PM Modi calls up Rani Rampal & Sjoerd MarijneTokyo Olympics:PM Modi calls up Rani Rampal & Sjoerd Marijne

തോല്‍വിയില്‍ തലകുനിക്കരുത്; വനിതാ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ടോക്യോ ഒളിംപിക്സില്‍ ചരിത്രനേട്ടവുമായി സെമിയിലെത്തുകയും സെമിയില്‍ അര്‍ജന്‍റീനയോട് പൊരുതി വീഴുകയും ചെയ്ത ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാലിനോടും കോച്ച് സ്ജോര്‍ഡ് മാരിജ്നെയോടും പ്രധാനമന്ത്രി സംസാരിച്ചു.

Other Sports Aug 4, 2021, 7:22 PM IST

Indian womans Hockey team captain Rani Rampal explains hardship she had to reach indian team from poor familyIndian womans Hockey team captain Rani Rampal explains hardship she had to reach indian team from poor family

പട്ടിണിയില്‍ നിന്ന് ഇന്ത്യന്‍ ഹോക്കിയിലെ റാണിയിലേക്ക്; ഒളിംപിക്‌സ് സ്വര്‍ണം സ്വപ്‌നം കണ്ട് റാണി രാംപാല്‍

പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തോടുള്ള റാണിയുടെ പൊരുതിക്കയറ്റം തന്നെയായിരുന്നു ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലും കാണാന്‍ സാധിച്ചത്. ഒരു ഹോക്കി സ്റ്റിക്കുപോലും വാങ്ങാന്‍ സാധിക്കുമായിരുന്നില്ലാത്ത ബാല്യം, പെണ്‍കുട്ടികള്‍ പാവാടയിട്ട് ഹോക്കി കളിക്കുന്നതിനെ പരിഹസിച്ച ബന്ധുക്കള്‍,  അങ്ങനെ പലതാണ് റാണിയുടെ ഈ യാത്രയില്‍ ഊര്‍ജ്ജമായത്

Other Sports Aug 3, 2021, 10:14 AM IST

Tokyo Olympics: India women's hockey coach Sjoerd Marijne tweet after historic win went viralTokyo Olympics: India women's hockey coach Sjoerd Marijne tweet after historic win went viral

ടോക്യോയില്‍ നിന്ന് മടങ്ങാന്‍ കുറച്ചുകൂടി വൈകും, കുടുംബത്തോട് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പരീശലകന്‍

ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടറിലെത്തിയപ്പോള്‍ തന്നെ ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നെങ്കിലും ക്വാര്‍ട്ടറില്‍ കരുത്തരായ ഓസ്ട്രേലിയ ആണ് എതിരാളികള്‍ എന്ന് അറിഞ്ഞതോടെ ഇന്ത്യക്ക് ക്വാര്‍ട്ടറിനപ്പുറമൊരു സാധ്യത ആരും കല്‍പ്പിച്ചിരുന്നില്ല. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ചെത്തുന്ന ഓസ്ട്രേലിയക്ക് ഗ്രൂപ്പില്‍ ആദ്യ മൂന്ന് കളി തോറ്റ് അവസാന രണ്ട് കളികളില്‍ ജയിച്ച് ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ക്വാര്‍ട്ടറിലെത്തിയ ഇന്ത്യന്‍ വനിതകള്‍ ഒരു എതിരാളികളേ അല്ലെന്നായിരുന്നു ഏവരും കരുതിയിരുന്നത്.

Other Sports Aug 2, 2021, 4:18 PM IST

India women hockey team creates history after beating AustraliaIndia women hockey team creates history after beating Australia

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ചരിത്ര നിമിഷം; ആദ്യമായി ഒളിംപിക്സ് സെമിയില്‍

22-ാം മിനിറ്റിലാണ് ഇന്ത്യ ഗോള്‍ നേടുന്നത്. പെനാല്‍റ്റി കോര്‍ണര്‍ ഗുര്‍ജിത് ഗോളാക്കി മാറ്റുകയായിരുന്നു. ഒമ്പത് സേവുകള്‍ നടത്തിയ സവിത പൂനിയയും അഭിനന്ദനമര്‍ഹിക്കുന്ന പ്രകടനം പുറത്തെടുത്തു.

Other Sports Aug 2, 2021, 10:44 AM IST

Qualify for quarter finals first aim in Tokyo Olympics says Indian Women Hockey Team captain Rani RampalQualify for quarter finals first aim in Tokyo Olympics says Indian Women Hockey Team captain Rani Rampal

ഒളിംപിക്‌സ് ക്വാര്‍ട്ടറിലെത്തുക ആദ്യ ലക്ഷ്യം; വനിതാ ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട്

കൊവിഡ് ആശങ്കകള്‍ക്കിടെ ടോക്യോയില്‍ ഒളിംപിക്‌സിന് നാളെ തിരിതെളിയും. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്‌ക്കാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാവുക. 

Other Sports Jul 22, 2021, 8:52 AM IST

Indian Women Hockey team Captain Rani Rampal and teammates have recovered from COVID-19Indian Women Hockey team Captain Rani Rampal and teammates have recovered from COVID-19

ആശ്വാസം; കൊവിഡിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി താരങ്ങള്‍

കൊവിഡ് ബാധിച്ച ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ അടക്കം ഏഴ് കളിക്കാരും കൊവിഡ് മുക്തരായി. കളിക്കാര്‍ക്ക് പുറമെ കൊവിഡ് പിടിപ്പെട്ട രണ്ട് സപ്പോര്‍ട്ട് സ്റ്റാഫും രോഗമുക്തി നേടിയെന്ന് റാണി രാംപാല്‍ അറിയിച്ചു.

Other Sports May 8, 2021, 3:03 PM IST

7 Players Indian women's hockey team test positive for Covid-197 Players Indian women's hockey team test positive for Covid-19

റാണി റാംപാല്‍ അടക്കം ഇന്ത്യന്‍ വനിതാ ഹോക്കി ടീമിലെ ഏഴ് താരങ്ങള്‍ക്ക് കൊവിഡ്

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിലെ ഏഴ് കളിക്കാര്‍ക്കും രണ്ട് സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി റാംപാല്‍, സാവിത്രി പൂനിയ, ഷര്‍മിള ദേവി, രജനി, നവജ്യോത് കൗര്‍, നവനീത് കൗര്‍, സുഷില എന്നീ കളിക്കാര്‍ക്കും ടീമിന്‍റെ വീഡിയോ അനലിസ്റ്റായ അമൃതപ്രകാശ്, സയന്‍റഫിക് അഡ്‌വൈസറായ വെയ്ന്‍ ലൊംബാര്‍ഡ് എന്നിവര്‍ക്കുമാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.

Other Sports Apr 27, 2021, 4:07 PM IST

Indian women hockey team seals Tokyo olympics berthIndian women hockey team seals Tokyo olympics berth

ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി ഇന്ത്യന്‍ വനിതാ ഹോക്കി ടീം

ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി ഇന്ത്യന്‍ വനിതാ ഹോക്കി ടീം. യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ അമേരിക്കയോട് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റെങ്കിലും ആദ്യ പാദത്തില്‍ നേടിയ 5-1ന്റെ ജയം ഇന്ത്യയെ തുണച്ചു. മത്സരത്തിന്റെ 49-ാം മിനറ്റില്‍ ക്യാപ്റ്റന്‍ റാണി രാംപാല്‍ നേടിയ ഗോളാണ് ഇരുപാദങ്ങളിലുമായി ഇന്ത്യക്ക് 6-5ന്റെ ലീഡ് നേടിക്കൊടുത്തത്.

Other Sports Nov 2, 2019, 8:51 PM IST

india women hockey team won silver in asian gamesindia women hockey team won silver in asian games

ഇരുപത് വര്‍ഷത്തിന് ശേഷം ഹോക്കിയില്‍ വെള്ളിത്തിളക്കവുമായി ഇന്ത്യന്‍ പെണ്‍പുലികള്‍

20 വര്‍ഷത്തിന് ശേഷം വനിത ഹോക്കിയില്‍ ഫെെനലിലെത്തി ചരിത്രം സൃഷ്ടിച്ച നീലപ്പട മികച്ച പോരാട്ടത്തിനൊടുവിലാണ് ജപ്പാന്
മുന്നില്‍ കീഴടങ്ങിയത്

OTHER SPORTS Aug 31, 2018, 8:16 PM IST