Asianet News MalayalamAsianet News Malayalam
26 results for "

Women Protest

"
thousands of women march for abortion rights in USthousands of women march for abortion rights in US

ഗര്‍ഭഛിദ്ര നിയമം കടുപ്പിച്ചു; അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധവുമായി വനിതകള്‍

സുപ്രീം കോടതിക്ക് മുന്നിലുള്‍പ്പെടെ ശനിയാഴ്ച 660 ഇടങ്ങളിലാണ് സമരം നടന്നത്. ഗര്‍ഭധാരണത്തിന് ആറാഴ്ചക്ക് ശേഷം ഗര്‍ഭഛിദ്രം ടെക്‌സാസില്‍ നിരോധിച്ചിരുന്നു.
 

International Oct 3, 2021, 3:55 PM IST

Afghani women protest for reopening of schools for girls in KabulAfghani women protest for reopening of schools for girls in Kabul

'പെണ്‍കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കണം'; കാബൂളില്‍ പ്രക്ഷോഭവുമായി വനിതകള്‍

സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികളെ പ്രവേശിപ്പിക്കാത്തത് ഗൗരവമായ വിഷയമാണെന്ന് അധ്യാപകരും കോളേജ് അധ്യാപകരും പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിക്കുമെന്നും താലിബാന്‍ ഈ വിഷയത്തില്‍ പരിഹാരം കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു.
 

International Oct 1, 2021, 9:06 PM IST

Women protests against Taliban in kabulWomen protests against Taliban in kabul

നിറതോക്കുകള്‍ക്കു മുന്നില്‍ അടിപതറാതെ, കാബൂളില്‍ സ്ത്രീകളുടെ രോഷപ്രകടനം

താലിബാന്‍ ഭീകരതയ്‌ക്കെതിരെ അഫ്ഗാനിസ്താനില്‍ വീണ്ടും  സ്ത്രീകളുടെ പ്രതിഷേധ പ്രകടനങ്ങള്‍. സ്ത്രീകളുടെ അവകാശങ്ങള്‍ ഓരോന്നായി എടുത്തുകളയുന്ന താലിബാന്‍ നീക്കങ്ങള്‍ക്കിടയിലാണ് വ്യത്യസ്ത പ്രകടനങ്ങള്‍ നടന്നത്. മതകാര്യ വകുപ്പാക്കി മാറ്റിയ വനിതാ ക്ഷേമ മന്ത്രാലയത്തിന്റെ ഓഫീസിനു മുന്നിലേക്ക് പ്രകടനമായി വന്ന ഒരു സംഘം സ്ത്രീകള്‍ വനിതാ ക്ഷേമകാര്യ വകുപ്പ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് കാര്യാലയത്തിനു മുന്നിലുള്ള മാളിനടുത്തും സ്ത്രീകള്‍ പ്രതിഷേധ പ്രകടനം നടത്തി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം അംഗീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. ഹെറാത് പ്രവിശ്യയില്‍ ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ പ്രകടനം നടത്തിയതായും വാര്‍ത്തകളുണ്ട്. സ്വാതന്ത്ര്യം എന്ന ആവശ്യത്തില്‍നിന്നും പുറകോട്ടില്ലെന്നും പ്ലക്കാര്‍ഡുകള്‍ ഏന്തി മറ്റൊരു സംഘവും കാബൂളില്‍ പ്രകടനം നടത്തി. അതിനിടെ, ദില്ലിയിലും അഫ്ഗാന്‍ സ്ത്രീകളുടെ മുന്‍കൈയില്‍ താലിബാന്‍ വിരുദ്ധ പ്രകടനം നടന്നു. 

Web Specials Sep 20, 2021, 8:23 PM IST

women protest against taliban restrictionswomen protest against taliban restrictions
Video Icon

താലിബാനെതിരെ മുദ്രാവാക്യവുമായി സ്ത്രീകള്‍ തെരുവില്‍

സ്ത്രീകള്‍ക്ക് മന്ത്രിസഭയില്‍ അവസരം വേണം, പഠിക്കാനും, ജോലി ചെയ്യാനും സ്വാന്ത്ര്യം വേണം എന്നതാണ് പ്രതിഷേധത്തില്‍ മുഴങ്ങുന്നത്

 

International Sep 9, 2021, 8:18 AM IST

Afghan women take up arms against TalibanAfghan women take up arms against Taliban

പൊരുതി മരിക്കാനും തയ്യാര്‍, താലിബാന്റെ മുന്നേറ്റത്തിനിടെ ആയുധമെടുത്ത് അഫ്ഗാന്‍ സ്ത്രീകള്‍

വീണ്ടുമൊരു താലിബാന്‍ ഭരണം വന്നാല്‍, തങ്ങളുടെ അവസ്ഥ പരിതാപകരമാവുമന്ന് ചൂണ്ടിക്കാട്ടിയാണ് സ്ത്രീകള്‍ അടക്കമുള്ള വിഭാഗങ്ങള്‍ ചെറുത്തുനില്‍പ്പിന് ഒരുങ്ങുന്നത്. 

Web Specials Jul 9, 2021, 12:22 PM IST

Who is Vijay P Nair His channel saysWho is Vijay P Nair His channel says

ആരാണ് സ്ത്രീകളുടെ പ്രതിഷേധത്തിനിരയായ വിജയ് പി. നായർ? ഇയാളുടെ ചാനൽ പറയുന്നത്!

യൂട്യൂബിലൂടെ സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശങ്ങൾ നടത്തിയതിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഭാഗ്യലക്ഷ്മിയും ദിയ സനയും അടക്കമുള്ളവർ എത്തിയതോടെ വാർത്തകളിൽ സജീവമാവുകയാണ്  തിരുവനന്തപുരം സ്വദേശി വിജയ് പി. നായർ

Movie News Sep 26, 2020, 9:19 PM IST

lipstick in historylipstick in history

'പിശാചുമായി ഇടപഴകുന്നതിന്‍റെ അടയാള'മെന്ന പഴി, ശരിക്കും ലിപ്‍സ്റ്റിക്കിന്‍റെ സ്ഥാനമെന്തായിരുന്നു ചരിത്രത്തില്‍?

അന്നത്തെ കാലത്ത് ചുവന്ന ലിപ്‍സ്റ്റിക് അണിഞ്ഞൊരു സ്ത്രീ എന്നത് ശക്തമായ ഫെമിനിസത്തെയും അവരുടെ കരുത്തിനെയും സ്വത്വത്തിലുള്ള വിശ്വാസത്തെയും സൂചിപ്പിച്ചിരുന്നു. ഏതായാലും യുദ്ധത്തിനുശേഷം ഹോളിവുഡ് നടിമാരായ എലിസബത്ത് ടയ്‍ലറെപ്പോലെയുള്ളവര്‍ ലിപ്‍സ്റ്റിക് ഉപയോഗിച്ചു തുടങ്ങി. അത് ഗ്ലാമറിനൊപ്പം ആത്മവിശ്വാസത്തെയും സൂചിപ്പിച്ചു. 

Web Specials Mar 5, 2020, 1:45 PM IST

women in front of against national citizenship amendment bill photo storywomen in front of against national citizenship amendment bill photo story

പൗരത്വ നിയമ ഭേദഗതി; സമരമുഖത്തെ സ്ത്രീ പോരാട്ടം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയില്‍ പലയിടത്തും സമരങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തു. പലപ്പോഴും ഭരണകൂടം ഇത്തരം പ്രതിഷേധങ്ങളെയെല്ലാം ശക്തമായി തന്നെ അടിച്ചമര്‍ത്തി. എന്നാല്‍ രാജ്യതലസ്ഥാനത്ത്, ഷഹീന്‍ ബാഗില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഇന്നും ശക്തമായി തുടരുന്നു. ഷഹീന്‍ ബാഗിലെ പ്രതിഷേധത്തിന് മുന്നില്‍ എന്നുമുണ്ടായിരുന്നത് സ്ത്രീകളാണ്. രാവും പകലും കൊടുംതണുപ്പിലും അവര്‍ കുട്ടികളെയും മാറോടണച്ച് സമരമുഖത്ത് നിലനിന്നു. ഒരു ശക്തിക്കും ആ സമരത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ആ സമരത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ചെന്നെയിലും കോഴിക്കോട്ടും മുംബൈയിലും പശ്ചമബംഗാളിലും ഷഹീന്‍ബാഗ് മോഡല്‍ സമരം ആരംഭിച്ചു. കാണാം ആ കാഴ്ചകള്‍.

India Feb 27, 2020, 10:30 AM IST

when the prophet's wife fought in battle none stopped her VP Suhra against Kanthapuramwhen the prophet's wife fought in battle none stopped her VP Suhra against Kanthapuram
Video Icon

'നാട് കത്തുമ്പോള്‍ സ്ത്രീകള്‍ അടുപ്പൂതി അകത്തിരിക്കണോ?' കാന്തപുരത്തിന് മറുപടിയുമായി വി പി സുഹ്‌റ

 പ്രവാചകന്റെ പാതയാണ് സ്വീകരിക്കുന്നതെങ്കില്‍ സ്ത്രീകള്‍ സമരത്തിനിറങ്ങരുതെന്ന് എ പി അബൂബക്കര്‍ മുസ്ല്യാര്‍ക്ക് പറയാനാവില്ലെന്ന് സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നിസ സംഘടനയുടെ പ്രതിനിധി വി പി സുഹ്‌റ ഏഷ്യാനെറ്റ് ന്യൂസിനോട്. പ്രവാചകന്റെ ഭാര്യ തന്നെ യുദ്ധം ചെയ്തിട്ടുണ്ടെന്നും രാഷ്ട്രീയമടക്കം കാര്യങ്ങളില്‍ പ്രവാചകനൊപ്പം ഭാര്യയുണ്ടായിരുന്നെന്നും സുഹ്‌റ പറഞ്ഞു.
 

Kerala Jan 28, 2020, 12:34 PM IST

women should not take part in protest against CAA says Kanthapuram AP Aboobacker Musliyarwomen should not take part in protest against CAA says Kanthapuram AP Aboobacker Musliyar
Video Icon

പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ സമരത്തിനിറങ്ങേണ്ടെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍

പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തില്‍ സ്ത്രീകള്‍ ഇറങ്ങേണ്ടെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. സ്ത്രീകള്‍ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ല. പ്രക്ഷോഭത്തില്‍ സമസ്തയുടെ ഇരുവിഭാഗവും യോജിക്കണമെന്നും കാന്തപുരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Kerala Jan 28, 2020, 10:37 AM IST

sunni young leader against women protest in streetsunni young leader against women protest in street

'ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പരപുരുഷന്മാര്‍ക്കിടയിലൂടെ പ്രകടനം നടത്തുന്നത് ഇസ്ലാം വിരുദ്ധം'; സുന്നി യുവജന നേതാവ്

പൗരത്വ നിയമ ഭേദഗതിയുടെ പേര് പറഞ്ഞ് മഹല്ലുകളിലും പട്ടണങ്ങളിലും നടുറോഡിലുമിറങ്ങി ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പരപുരുഷന്മാര്‍ക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്തുന്നത് ഇസ്ലാം അനുവദിക്കുന്നില്ലെന്ന് അബ്ദുല്‍ ഹമീദ് ഫൈസി

Kerala Jan 22, 2020, 2:34 PM IST

UP Police book Lucknow women protesters include daughters of well known poetUP Police book Lucknow women protesters include daughters of well known poet

ലഖ്നൗ ക്ലോക്ക് ടവര്‍ സമരം ശക്തിപ്രാപിക്കുന്നു; സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവിന്‍റെ മക്കള്‍ക്കെതിരെ പൊലീസ് കേസ്

ഉറുദു കവിയും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ മുന്നവര്‍ റാണയുടെ മക്കളായ സുമയ്യ റാണ, ഫൗസിയ റാണ എന്നിവര്‍ക്കെതിരെയാണ് താക്കൂര്‍ഗഞ്ച് പൊലീസ് കേസെടുത്തത്. 

India Jan 21, 2020, 2:24 PM IST

powerful images of women protesters photo gallerypowerful images of women protesters photo gallery

പ്രതിരോധത്തിന്‍റെ പെണ്‍ കരുത്ത്; കാണാം സമരമുഖത്തെ സ്ത്രീ സാന്നിധ്യം

സമൂഹിക ജീവിതത്തിലേക്ക് കാലെടുത്ത് വച്ച കാലം മുതല്‍ ഭരണം, പുരുഷന്‍റെ അലംങ്കനീയമായ അധികാരാവകാശമായാണ് സമൂഹം കണക്കാക്കിയിരുന്നത്. ഇതുകൊണ്ട് തന്നെ സ്ത്രീക്ക് സമൂഹികമായ ജീവിതക്രമത്തില്‍ എന്നും രണ്ടാം സ്ഥാനമാണ് ലഭിച്ചത്. എന്നാല്‍ ആണ്‍ കേന്ദ്രീകൃത ലോകത്തിന്‍റെ ജനാധിപത്യപരമല്ലാത്ത ഇടപെടലുകള്‍ക്കെതിരെ സ്ത്രീകള്‍  സമൂഹികമായ പ്രതിരോധത്തിന്‍റെ മുന്‍നിരയിലേക്ക് കടന്നുവന്നു. കഴിഞ്ഞ വര്‍ഷം ലോകത്തിന്‍റെ വിവിധ കോണുകളില്‍ നടന്ന എല്ലാ ഭരണകൂട പ്രതിഷേധത്തിന്‍റെ മുന്നിലും ശക്തമായ സ്ത്രീ സാന്നിധ്യമുണ്ട്. പലപ്പോഴും ഇത്തരം പ്രതിഷേധങ്ങള്‍ക്ക് ഊര്‍ജ്ജപ്രവാഹമാകുന്നത് പൊലീസ് / പട്ടാളത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടുന്ന സ്ത്രീയുടെ ചിത്രമാണ്. അധികാരത്തിന് നേരെ ഒരേ സമയം റോസാപൂവും വിരലും ചൂണ്ടുന്നതായിരുന്നു ഇന്ത്യ അടുത്ത കാലത്ത് കണ്ട ഏറ്റവും ശക്തമായ സ്ത്രീ പ്രതിരോധ ചിത്രം. കാണാം കഴിഞ്ഞ ദശകങ്ങളില്‍ ലോകം കണ്ട പ്രതിഷേധത്തിന്‍റെ പെണ്‍കരുത്ത്.

International Dec 27, 2019, 8:38 PM IST

women in anti caa protestwomen in anti caa protest

തെരുവുകളില്‍ അടങ്ങാത്ത കനലുമായി പെണ്‍കരുത്ത്; രേഖ ശര്‍മ്മ മുതല്‍ പാര്‍വ്വതി വരെ, ചിത്രങ്ങള്‍

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ മുന്‍നിരയിലാണ് സ്ത്രീകള്‍. പോരാട്ടങ്ങളില്‍, പ്രതിരോധങ്ങളില്‍ തളരാതെ പോരാടുന്ന സ്ത്രീകളുടേതുകൂടിയാണ് ഈ പ്രതിഷേധങ്ങള്‍. പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളിച്ചും അടിച്ചമര്‍ത്താനെത്തുന്ന പൊലീസുകാര്‍ക്ക് മുന്നില്‍ പുഞ്ചിരിയോടെ പൂവുമായി നിന്നും കൂട്ടുകാരെ പിടിച്ചുകൊണ്ടുപോകാനെത്തുന്നവരെ ചൂണ്ടുവിരലില്‍ നിര്‍ത്തിയും പോരാടുന്നവര്‍ക്ക് അന്നം നല്‍കിയും എല്ലാമേഖലകളിലും വിദ്യാര്‍ത്ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയുള്ളവരുണ്ട്. അവരുടെ ഉയിര്‍പ്പിന്‍റേതുകൂടിയാണ് ഈ പ്രതിഷേധങ്ങളത്രയും...

India Dec 22, 2019, 3:24 PM IST

harthal women protest in kozhikodeharthal women protest in kozhikode
Video Icon

പൗരത്വ നിയമ ഭേദഗതി; കോഴിക്കോട് ഹര്‍ത്താലില്‍ സ്ത്രീകളുടെ പ്രതിഷേധം

ഹര്‍ത്താലില്‍ കോഴിക്കോട് കടകള്‍ ഭാഗികമായി അടച്ചു; സംഘര്‍ഷത്തിന് ശ്രമിച്ച നൂറിലധികം ആളുകള്‍ കസ്റ്റഡിയില്

Kerala Dec 17, 2019, 11:45 AM IST