Asianet News MalayalamAsianet News Malayalam
7 results for "

Yello Alert

"
it may heavy rain across kerala yellow alert in seven districtsit may heavy rain across kerala yellow alert in seven districts

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ; 7 ജില്ലകളില്‍ യെല്ലോ അലർട്ട്, മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം

മലയോരമേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.

Kerala Oct 24, 2021, 1:13 PM IST

Idukki border village Vattavada  isolated in heavy rainsIdukki border village Vattavada  isolated in heavy rains

അതിശക്തമായ മഴയില്‍ ഒറ്റപ്പെട്ട് ഇടുക്കി അതിര്‍ത്തി ഗ്രാമം

അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ചുഴിലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയതോടെ ഇടുക്കി ജില്ലയിൽ അതിശക്തമായ കാറ്റും മഴയും തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെ ആരംഭിച്ച ശക്തമായ മഴയിലും കാറ്റിലും ഏറ്റവും അധികം നാശനഷ്ടങ്ങൾ റിപ്പോട്ട് ചെയ്യപ്പെട്ടത് വട്ടവടയിലാണ്. ശക്തമായ മഴയാണ്  ഇന്നലെ ഇടുക്കിയില്‍ പെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കി 49.8 , തൊടുപുഴ 73. 4 , ദേവികുളം 102.2 ,  ഉടുബുംചോല 30.4 , പിരിമേട് 208 മില്ലി മീറ്ററും മഴയാണ് ലഭിച്ചത്. ഇടുക്കി വട്ടവടയില്‍ നിന്നുള്ള ചിത്രങ്ങള്‍ ജാന്‍സെന്‍ മാളികപ്പുറം. 

Kerala May 15, 2021, 2:28 PM IST

tauktae cyclone hundreds of families displaced from kerala coastel areatauktae cyclone hundreds of families displaced from kerala coastel area

ടൗട്ടെ ചുഴലിക്കാറ്റ്; തീരദേശത്ത് ശക്തമായ കടലേറ്റം, നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

അറബിക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ 'ടൗട്ടെ' അതിതീവ്ര നൂനമര്‍ദ്ദമായി ചുഴലിക്കാറ്റായി രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരും. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. തീരദേശത്തും മലയോരത്തും താമസിക്കുന്നവർക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  കേരളത്തിന്‍റെ തീരദേശമേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ ശക്തമായ കടലേറ്റമാണ് അനുഭവപ്പെടുന്നത്. തീരുവനന്തപുരം ജില്ലയുടെ തെക്കേയറ്റമായ പൊഴിയൂരില്‍ ഇന്നലെ തന്നെ 13 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇന്നലെ വൈകീട്ടോടെ ജില്ലയിലെ മിക്കതീരദേശങ്ങളിലും ശക്തമായ കടലേറ്റം പ്രകടമായിരുന്നു. കൊവിഡ് 19 രോഗവ്യാപനം അതിശക്തമായി തുടരുന്നതിനിടെ ഉണ്ടായ പ്രകൃതിക്ഷോഭം ഏറെ ആശങ്കയാണ് സൃഷ്ടിച്ചത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് സംസ്ഥാനത്ത് മിക്കയിടത്തും വൈദ്യുതി ബന്ധം നിലച്ചു. 

Kerala May 15, 2021, 12:25 PM IST

tauktae cyclone Sea level rise in Pozhiyoor and displaced 13 familiestauktae cyclone Sea level rise in Pozhiyoor and displaced 13 families

ടൗട്ടേ ചുഴലിക്കാറ്റ്; കടലാക്രമണം രൂക്ഷം, പൊഴിയൂര്‍ 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു


മണ്‍സൂണിന് മുമ്പ് തെക്ക് പടിഞ്ഞാറന്‍ ആകാശത്ത് മഴമേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ കേരളത്തിന്‍റെ തീരദേശമേഖലയിലും ചങ്കിടിപ്പ് കൂടുകയാണ്. വര്‍ഷാവര്‍ഷം കേരളത്തിന്‍റെ തീരമേഖലയ്ക്ക് സമീപത്തായി അറബിക്കടലില്‍ ചുഴലിക്കാറ്റുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും അതിന്‍റെ സഞ്ചാരപാതയിലുള്ള തീരദേശങ്ങള്‍ കുഴിയൊഴിപ്പിക്കലിന് വിധേയമാകുന്നു. ഞായറാഴ്ചയോട് കൂടിമാത്രം ശക്തിപ്രാപിക്കുമെന്ന് കരുതുന്ന ടൗട്ടേ ചുഴലിക്കാറ്റിന് മുന്നോടിയായി രൂപപ്പെട്ട ഷക്തമായ കാറ്റിനെയും മഴയെയും തുടര്‍ന്ന് തീരദേശമേഖലയില്‍ കടലേറ്റം രൂക്ഷമായി. കേരളത്തിന്‍റെ തെക്കേയറ്റത്തെ അതിര്‍ത്തി തീരപ്രദേശമായ പൊഴിയൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തില്‍ 13 വീടുകള്‍ തകര്‍ന്നു. പൊഴിയൂരില്‍‌ നിന്നുള്ള വിവരങ്ങള്‍: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ഷഹീൻ ഇബ്രാഹിം, ചിത്രങ്ങള്‍: പ്രദീപ് പാലവിളാകം.
 

Kerala May 14, 2021, 11:54 AM IST

tauktae cyclone heavy rain wind and Sea level rise in kerala coasttauktae cyclone heavy rain wind and Sea level rise in kerala coast

ടൗട്ടേ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അതിതീവ്ര മഴ, കാറ്റ്, കടലേറ്റം എന്നിവയ്ക്ക് സാധ്യത

ഇന്ത്യന്‍തീരത്ത്,അറബിക്കടില്‍ രൂപം കൊള്ളുന്ന ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായ ടൗട്ടേ ചുഴലിക്കാറ്റിനെ തടുര്‍ന്ന് സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകീട്ടോടെ ശക്തമാകുമെന്നാണ് കരുതുന്നത്. നാളെയോടെ ഇത് അതിതീവ്രമാകും. ഞായറാഴ്ചയോടെ ന്യൂനമർദ്ദം ടൗടേ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കും. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍, കടല്‍പ്രക്ഷുബ്ധമായിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്. തീരുവനന്തപുരം പൊഴിയൂരില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രദീപ് പാലവിളാകം.

Kerala May 14, 2021, 10:14 AM IST

kerala rain warning issued in four districtkerala rain warning issued in four district

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് നാല് ജില്ലകളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിലാണ് ജാഗ്രതാനിർദ്ദേശം. 

Kerala Jul 6, 2020, 3:08 PM IST

yello alert for all district kerala weather reportyello alert for all district kerala weather report

തുലാവര്‍ഷം ശക്തിപ്രാപിച്ചു, കേരളമാകെ യെല്ലോ അലര്‍ട്ട്; ഇടിമിന്നലും ശക്തമാകും

തുലാവർഷം ശക്തിപ്രാപിച്ചതിനാൽ സംസ്ഥാനത്ത് മഴ തുടരുമെന്ന് അറിയിപ്പ്. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്

Kerala Oct 19, 2019, 10:36 AM IST