Zoo  

(Search results - 205)
 • Zebras escape from farm disrupts traffic on highwayZebras escape from farm disrupts traffic on highway

  Web SpecialsOct 8, 2021, 1:27 PM IST

  ആണ്‍സീബ്രയും പെണ്‍സീബ്രയും മൃഗശാലയില്‍നിന്ന് ഒളിച്ചോടി; പിന്നെ നടന്നത്!

  ഒന്നൊരു ആണ്‍ സീബ്ര. മറ്റേത് പെണ്ണ്. രണ്ടും കൂടി ഒരു മൃഗശാലയില്‍നിന്നും ചാടി. പിന്നെ ഓട്ടമായിരുന്നു. പാടങ്ങളിലൂടെ ഓടിയോടി അവര്‍ ഹൈവേയിലേക്കിറങ്ങി.

 • bonobs stun visitors with unexpected display of mutual affection in nyc zoobonobs stun visitors with unexpected display of mutual affection in nyc zoo

  InternationalSep 24, 2021, 11:03 AM IST

  സന്ദർശകരെ ഞെട്ടിച്ചുകൊണ്ട് മൃഗശാലയിൽ ഗോറില്ലകളുടെ സ്നേഹപ്രകടനം

  ഒരാൾ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോൺ ക്യാമെറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത് ന്യൂ യോർക്ക് പോസ്റ്റ് പത്രം പ്രസിദ്ധീകരിച്ചതോടെയാണ്  സംഗതി വൈറലായത്. 

 • Adorable viral Video of Baby feeds giraffe at a zooAdorable viral Video of Baby feeds giraffe at a zoo

  LifestyleSep 23, 2021, 2:45 PM IST

  ജിറാഫിന് ഭക്ഷണം പങ്കുവച്ച് കുരുന്ന്; വൈറലായി വീഡിയോ

  കുരുന്ന് തന്‍റെ കുഞ്ഞിക്കൈയില്‍ ഇല പിടിച്ച് ജിറാഫിന് നേരെ നീട്ടുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും ജിറാഫിന്‍റെ വായിലേയ്ക്ക് ഇവ എത്തിക്കാന്‍ കുരുന്നിന് കഴിഞ്ഞില്ല. 

 • rhino escapes at Omaha zoorhino escapes at Omaha zoo

  Web SpecialsSep 10, 2021, 9:29 AM IST

  മൃ​ഗശാലയിൽ കൂട് തകർത്ത് പുറത്തിറങ്ങി കാണ്ടാമൃ​ഗം, ജീവനും കൊണ്ടോടി സന്ദർശകർ

  അത് മറ്റിടങ്ങളിൽ അലഞ്ഞുതിരിയാതിരിക്കാൻ ജീവനക്കാർ ട്രക്കുകൾ ഉപയോഗിച്ച് പ്രതിരോധം തീർത്തു. സ്റ്റാഫ് അംഗങ്ങൾ ഭക്ഷണം കാണിച്ചും മറ്റ് തന്ത്രങ്ങൾ പയറ്റിയും മൃഗത്തെ അതിന്റെ കൂട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. 

 • viral video of man saves zookeeper from alligatorviral video of man saves zookeeper from alligator

  Video CafeAug 31, 2021, 7:38 PM IST

  ഇതാണ് ധീരത, മുതലയുടെ കൂട്ടിലേക്ക് ചാടിയിറങ്ങി സ്ത്രീയുടെ ജീവന്‍ രക്ഷിച്ച യുവാവ്, വീഡിയോ!

  ഒടുവില്‍ അവരുടെ കൈ പറിഞ്ഞുപോകുമെന്ന സ്ഥിതിയായപ്പോള്‍ ഇതെല്ലാം കണ്ടുനിന്ന ഒരാള്‍ വെള്ളത്തിലേക്ക് ഇറങ്ങി.  

 • Zoo bans woman who loves chimpanzeeZoo bans woman who loves chimpanzee

  Web SpecialsAug 23, 2021, 4:49 PM IST

  ചിമ്പാന്‍സിയുമായി പ്രണയത്തിലാണെന്ന് യുവതി; കടക്കു പുറത്തെന്ന് മൃഗശാല അധികൃതര്‍!

  ''ഞാന്‍ ആ മൃഗത്തെ സ്‌നേഹിക്കുന്നു, അവന്‍ എന്നെയും സ്‌നേഹിക്കുന്നു. എനിക്ക് മറ്റൊന്നും വേണ്ട. എന്തുകൊണ്ടാണ് അവര്‍ അതിന് തടസ്സം നില്‍ക്കുന്നത്?

 • story of elephant Hathistory of elephant Hathi

  Web SpecialsAug 17, 2021, 4:09 PM IST

  അഫ്ഗാന്റെ ചോരക്കളിയില്‍ പെട്ടുപോയ  മറ്റൊരു ഇന്ത്യക്കാരി, ഹാത്തി എന്ന ആന!

  അങ്ങനെ അഫ്ഗാനിന്റെ മണ്ണിൽ ഇന്ത്യയുടെ ഓർമ്മക്കായി ഒരു ആനക്കുട്ടിയെ സമ്മാനിക്കാൻ തീരുമാനമായി. അതിന്റെ പേര് ഹാത്തി എന്നായിരുന്നു. 1973 ജൂൺ 18 -ന് ഹാത്തി വിമാനമാർ​ഗം എത്തി. വെറും മൂന്ന് വയസുള്ള ഒരു പിടിയാനയായിരുന്നു അവൾ. 

 • python attacks zookeeper viral videopython attacks zookeeper viral video

  Video CafeAug 17, 2021, 1:09 PM IST

  മൃഗശാലാ ജീവനക്കാരനെ ആക്രമിക്കാനൊരുങ്ങുന്ന ഭീമൻ മലമ്പാമ്പ്, വൈറലായി വീഡിയോ

  പാമ്പിന്‍റെ വീഡിയോ കാണാന്‍ ബുദ്ധിമുട്ടുള്ളവരെ അസ്വസ്ഥമാക്കും വീഡിയോ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതായാലും ഷെയര്‍ ചെയ്ത് വളരെ വേഗത്തില്‍ തന്നെ ഒരു മില്ല്യണിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. 

 • First Female Boss in japan zooFirst Female Boss in japan zoo

  Web SpecialsAug 10, 2021, 10:58 AM IST

  ആണുങ്ങൾ നയിച്ചത് മതി ഇനി ഞാൻ ഭരിക്കും, കുരങ്ങുകൾക്കിടയിലും ലിം​ഗസമത്വം? 677 പേരുടെ സംഘത്തെ നയിക്കാൻ പെൺകുരങ്ങ്

  തുടർന്ന് വെള്ളിയാഴ്ച, തകാസക്കിയാമ മൃഗശാല ആദ്യമായി 'പെൺ ജാപ്പനീസ് മങ്കി ബോസ്സായി' യാക്കീയെ കിരീടമണിയിച്ചു. അവളുടെ തന്റേടമാണ് അവൾക്ക് "ബോസ്" എന്ന ഔദ്യോഗിക പദവി നേടിക്കൊടുത്തത് എന്ന് റിസർവിലെ ഉദ്യോഗസ്ഥർ പറയുന്നു. 

 • king Cobra bite death at zoo Father demand probe wife to approach DGPking Cobra bite death at zoo Father demand probe wife to approach DGP

  crimeAug 8, 2021, 11:29 PM IST

  മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് യുവാവ് മരിച്ച സംഭവം: അന്വേഷണം വേണമെന്ന് പിതാവ്, ഡിജിപിയെ സമീപിക്കാൻ ഭാര്യ

  മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റു മരിച്ച അർഷദിന്റെ മരണത്തെ ചൊല്ലി കുടുംബാംഗങ്ങൾക്കിടയിൽ തർക്കം. മൃഗശാല അധികൃതർക്ക് വീഴ്ച പറ്റിയോ എന്നതിനൊപ്പം മാനസിക സമ്മർദം മൂലമുള്ള ആത്മഹത്യയാണോ എന്ന് അന്വേഷിക്കണമെന്നും അച്ഛൻ ആവശ്യപ്പെടുന്നു.  

  തിരുവനന്തപുരം: മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റു മരിച്ച അർഷദിന്റെ മരണത്തെ ചൊല്ലി കുടുംബാംഗങ്ങൾക്കിടയിൽ തർക്കം. മൃഗശാല അധികൃതർക്ക് വീഴ്ച പറ്റിയോ എന്നതിനൊപ്പം മാനസിക സമ്മർദം മൂലമുള്ള ആത്മഹത്യയാണോ എന്ന് അന്വേഷിക്കണമെന്നും അച്ഛൻ ആവശ്യപ്പെടുന്നു.  

  ജൂലൈ ഒന്നിനാണ് രാജവെമ്പാലയുടെ കൂട്ടിനുള്ളിൽ അർഷദിനെ പാമ്പ് കടിയേറ്റ നിലയിൽ കണ്ടതും മരിച്ചതും. കൂടു വൃത്തിയാക്കുമ്പോൾ കൂടെ ആൾ ഉണ്ടായിരുന്നോ, കൈയിൽ വിസിൽ, സുരക്ഷാ സാമഗ്രികൾ ഇവ വേണമെന്ന നിബന്ധന പാലിച്ചിരുന്നോ,.കടിയേറ്റത് തിരിച്ചറിയാൻ ഏറെ  സമയമെടുത്തതെന്ത് കൊണ്ട്.? ആന്റിവെനം നൽകാതിരുന്നത്  എന്തുകൊണ്ട്. അങ്ങനെ ഒരുപിടി സംശയങ്ങളുയർത്തിയാണ് അർഷദിന്റെ പിതാവിൻറെ പരാതി. ഇതോടൊപ്പം  മാനസിക സമ്മർദത്തിലായിരുന്നു അർഷാദെന്നമുള്ള സംശയവും അച്ഛനുണ്ട് .

  അതേസമയം കുടുംബവഴക്കും അതിനാലുണ്ടായ മാനസിക സമ്മർദ്ദവും അർഷദിന്റെ മരണത്തിനിടയാക്കിയെന്ന തരത്തിൽ പ്രചാരണം നടക്കുകയാമെന്നും ഇതിനെതിരെ ഡിജിപിയെ സമീപിക്കുമെന്നും അർഷദിന്റെ ഭാര്യ പറയുന്നു. അർഷദിന്റെ മരണത്തിന് പിന്നാലെ അർഷദിന്റെ ഭാര്യക്കും മാതാപിതാക്കൾക്കുമിടയിൽ ഇത്തരത്തിൽ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. 

  സർക്കാർ സഹായധനം പ്രഖ്യാപിച്ച സഹായധനത്തിന്റെ പേരിൽ തർക്കമുണ്ടായതായും തനിക്ക് മർദനമേറ്റതായും അർഷദിന്റെ ഉമ്മ പരാതി നൽകിയിട്ടുമുണ്ട്.   അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നാണ് അർഷദിന്റെ ഭാര്യ പറയുന്നത്. നേരത്തെ ജോലിക്കിടെ അർഷദിന് നേരെ  ചീങ്കണ്ണിയുടെയും അനക്കോണ്ടയുടെയും ആക്രമണമുണ്ടായിട്ടുണ്ടെന്നും അന്നൊന്നും ഇത്തരം ആരോപണം ഉയർത്താതിരുന്നത് എന്തെന്നും ഭാര്യ ഷീജ ചോദിക്കുന്നു. കുടുംബാംഗങ്ങൾക്കിടെ തർക്കം നടക്കുന്നതിനിടെ സമഗ്ര അന്വേഷണം നടക്കട്ടെ എന്നാണ് മൃഗശാല അധികൃതരുടെ നിലപാട്.
   

 • Orangutan picks up sunglasses dropped by zoo visitorOrangutan picks up sunglasses dropped by zoo visitor

  LifestyleAug 5, 2021, 1:09 PM IST

  സൺഗ്ലാസ് ധരിച്ച് സ്റ്റൈലന്‍ ലുക്കില്‍ ഒറാങ്കുട്ടൻ; വൈറലായി വീഡിയോ

  മൃഗശാലയില്‍ എത്തിയ ആരുടെയോ കൈയില്‍ നിന്ന് താഴെ വീണ സണ്‍ഗ്ലാസ് ഒറാങ്കുട്ടൻ കൈക്കലാക്കുകയായിരുന്നു. ശേഷം കിട്ടിയ സണ്‍ഗ്ലാസ് മുഖത്ത് അണിഞ്ഞ് കാഴ്ചക്കാരുടെ മുമ്പിലൂടെ സ്റ്റൈലനായി നടക്കുകയും ചെയ്തു. 

 • cute video panda cub playing with momcute video panda cub playing with mom

  Video CafeJul 18, 2021, 1:57 PM IST

  അമ്മയ്ക്കൊപ്പം കളിക്കുന്ന കുഞ്ഞുപാണ്ട, ക്യൂട്ട് വീഡിയോ

  വീഡിയോയില്‍ പാണ്ടക്കുഞ്ഞ് അമ്മയുടെ മുകളിലിരിക്കുന്നത് കാണാം. പാണ്ടക്കുഞ്ഞ് സിയാവോ സി ജിയുടെയും അമ്മ മേയ് സിങ്ങാനിയും നോക്കൂ രസകരമല്ലേ എന്നാണ് മൃഗശാല ചോദിക്കുന്നത്. 

 • 12 Foot Snake Escapes Zoo Found In Shopping Mall After 2 Days12 Foot Snake Escapes Zoo Found In Shopping Mall After 2 Days

  LifestyleJul 10, 2021, 12:35 PM IST

  മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട 12 അടി നീളമുള്ള പെരുമ്പാമ്പിനെ ഷോപ്പിങ് മാളിൽ കണ്ടെത്തി

  കൂടിനുള്ളിൽ നിന്നും കാണാതായി രണ്ടു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് കാരയെ  കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മാളിലെ ഷോപ്പിങ് സെന്‍ററിലെ സീലിങ് ഏരിയയിൽ നിന്നും പാമ്പിനെ പിടികൂടിയത്. 

 • Two rare species of Southern white rhinoceros cubs were born at six week intervals AT UK ZOOTwo rare species of Southern white rhinoceros cubs were born at six week intervals AT UK ZOO

  InternationalJul 7, 2021, 11:34 AM IST

  ആറ് ആഴ്ചയുടെ ഇടവേളയ്ക്കിടെ അപൂര്‍വ്വ ഇനം കണ്ടാമൃഗ കുഞ്ഞുങ്ങള്‍ ജനിച്ചു

  ജൂൺ 27 ന് ഇംഗ്ലണ്ടിലെ വോർസെസ്റ്റർഷയറിലെ വെസ്റ്റ് മിഡ്‌ലാന്‍റസ് സഫാരി പാർക്കിൽ 16 മാസത്തെ ഗർഭധാരണത്തിന് ശേഷം വെളുത്ത കാണ്ടാമൃഗമായ കിയ പ്രസവിച്ചു. കുട്ടിയും വെള്ളുത്തതാണെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു. സാധാരണ നിറത്തിന് പകരം ചാരനിറം കലര്‍ന്ന തോലിയോടെയുള്ള കണ്ടാമൃഗങ്ങളെയാണ് വെളുത്ത കണ്ടാമൃഗമെന്ന് പറയുന്നത്. ശരീരത്തിലെ തൊലി കറുപ്പിക്കുന്ന ചില രാസവസ്തുക്കളുടെ അഭാവത്താലാണ് കണ്ടാമൃഗങ്ങള്‍ക്ക് ഇത്തരത്തില്‍ നിറവ്യത്യാസം ഉണ്ടാകുന്നത്. ഈ വര്‍ഷം ഇത് രണ്ടാമത്തെ വെളുത്ത കണ്ടാമൃഗമാണ് ജനിച്ചതെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു. വെസ്റ്റ് മിഡ്‌ലാന്‍റസ് സഫാരി പാർക്കില്‍ കണ്ടാമൃഗങ്ങളുടെ സംഖ്യാവര്‍ദ്ധനവിനായി ചില പദ്ധതികള്‍ ആവിഷ്ക്കരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് പുതിയ അതിഥിയുടെ വരവ്.  
   

 • trivandrum zoo keeper harshad dies of cobra bitetrivandrum zoo keeper harshad dies of cobra bite
  Video Icon

  ExplainerJul 2, 2021, 12:39 PM IST

  രാജവെമ്പാലയുടെ കടിയേറ്റിട്ടും സഹപ്രവര്‍ത്തകരെ സുരക്ഷിതരാക്കി മടക്കം;വിയോഗത്തില്‍ നടുങ്ങി സുഹൃത്തുക്കളും നാടും

  തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ മരണം സഹപ്രവര്‍ത്തകര്‍ക്ക് മറക്കാനാകാത്ത ദുരന്തമായി. കടിയേറ്റിട്ടും പാമ്പ് പുറത്തു ചാടി മറ്റുള്ളവര്‍ക്ക് അപകടം വരാതിരിക്കാന്‍ കൂടു ഭദ്രമായി പൂട്ടി പുറത്തിറങ്ങിയ ശേഷമാണ് ഹര്‍ഷാദ് പുറത്തിറങ്ങിയത്. 17 വര്‍ഷത്തെ ജോലിക്ക് ശേഷമാണ് ഹര്‍ഷാദിന്റെ അകാല വിയോഗം.