Asianet News MalayalamAsianet News Malayalam

കൊമ്പ് കോര്‍ത്ത് പൃഥ്വിരാജും ബിജു മേനോനും, അയ്യപ്പനും കോശിയും ട്രെയിലര്‍

സച്ചിയുടെ സംവിധാനത്തില്‍, പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ട്രെയിലര്‍.

Ayyappanum Koshiyum trailer out
Author
Palakkad, First Published Jan 23, 2020, 11:16 AM IST

സച്ചിയുടെ രചനയിലും സംവിധാനത്തിലും പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അനാര്‍ക്കലി എന്ന ചിത്രത്തിനു ശേഷമാണ് സച്ചി വീണ്ടും സംവിധായകനായി എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനു ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. അട്ടപ്പാടിയിലെ സബ് ഇൻസ്‍പെക്ടര്‍ അയ്യപ്പൻ നായരായി ബിജു മേനോനും അഭിനയിക്കുന്നു. സുദീപ് ഇളമണ്‍ ആണ് ചിത്രത്തിന്റെ ചായാഗ്രാഹണം നിര്‍വഹിക്കുന്നത്. പാലക്കാടും അട്ടപ്പാടിയുമാണ് പ്രധാന ലൊക്കേഷൻ.

Follow Us:
Download App:
  • android
  • ios