ലോകത്തിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഭൂമിയ്ക്ക് നേരെ പാഞ്ഞുവരുന്ന ഒരു ഉല്‍ക്ക. റിക് റോമന്‍ വോയുടെ സംവിധാനത്തിലെത്തുന്ന ഹോളിവുഡ് ഡിസാസ്റ്റര്‍ ത്രില്ലര്‍ ഗ്രീന്‍ലാന്‍ഡ് എന്ന സിനിമയുടെ ആശയം ഇതാണ്. ജെറാര്‍‌ഡ് ബട്‍ലര്‍ ആണ് നായകന്‍.

ALSO READ: 'എല്ലാത്തിനും ഒരു പരിധിയുണ്ട്'; സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തിനെതിരെ ആര്യ

മൊറേന ബക്കാറിന്‍, സ്കോട്ട് ഗ്ലെന്‍, ആന്‍ഡ്രൂ ബാച്ചിലര്‍, ഡേവിഡ് ഡെന്‍മാന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്രിസ് സ്പാര്‍ലിംഗിന്‍റേതാണ് രചന. ജൂണ്‍ 12 ആണ് നിശ്ചയിച്ചിരിക്കുന്ന റിലീസ് തീയ്യതി.