ഒരു ഇടവേളക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് 'ഇഷ'. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഹൊറർ-ത്രില്ലർ പശ്ചാത്തലം തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ടീസർ ഒരുങ്ങിയിരിക്കുന്നത്. മാർഗറേറ്റ് ആന്റണി, ബേബി ആവണി, കിഷോർ സത്യ തുടങ്ങിയ താരങ്ങൾ ചിത്രത്തിലെത്തുന്നു. 


സ്വർണ്ണ കടുവയ്ക്ക് ശേഷം ജോസ് തോമസ് ഒരുക്കുന്ന ചിത്രമാണ് 'ഇഷ'. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്യൽ ഡ്രീംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുകുമാർ എംടിയാണ് ക്യാമറ. ഫെബ്രുവരി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.