മുംബൈ: സണ്ണി ലിയോണ്‍ വീണ്ടും പ്രധാന വേഷത്തില്‍ എത്തുന്ന രാഗിണി എംഎംഎസ് വെബ് സീരിസിന്‍റെ സീസണ്‍ 2 എത്തുന്നു. ഗ്ലാമറും ഹോററും സമത്തില്‍ ചേര്‍ത്താണ് രാഗിണി എംഎംഎസ് വെബ് സീരീസിലെ ട്രെയിലര്‍ പുറത്തെത്തിയിരിക്കുന്നത്. ഡിസംബര്‍ 18നാണ് രാഗിണി എംഎംഎസ് റിട്ടേണിലെ പുതിയ പതിപ്പിന്‍റെ പ്രദര്‍ശനം. സീരിസില്‍ ഒരു പാരനോര്‍മല്‍ വിദഗ്ധയായാണ് സണ്ണി ലിയോണി പ്രത്യക്ഷപ്പെടുന്നത്.

ദിവ്യ അഗര്‍വാള്‍, വരുണ്‍ സൂദ്, ആരതി ഖേത്രപാല്‍, ഋഷിക നാഗ്, അദ്യ ഗുപ്ത, വിക്രം സിംഗ് റാത്തോഡ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഇരുപതുകാരിയായ രാഗിണി ഷ്രോഫിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിലെ കഥ പുരോഗമിക്കുന്നത്. 

പെണ്‍കുട്ടികളുടെ സംഘത്തോടൊപ്പം രാഗിണി ഒരു യാത്ര പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തുടര്‍ന്ന് ഹോട്ടല്‍ ഉടമയായ രാഹുലിനെ പരിചയപ്പെടുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളും പ്രേക്ഷകര്‍ക്ക് ത്രില്ലിങ് അനുഭവം നല്‍കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ആള്‍ട്ട് ബാലാജി, സീ5 എന്നിവ വഴിയാണ് ഈ സീരിസിന്‍റെ സ്ട്രീമിംഗ്.