Asianet News MalayalamAsianet News Malayalam

ഫിഫയുടെ കണ്ണുതളളി; സെമി കാണാന്‍ ടിക്കറ്റിനായി ലക്ഷങ്ങള്‍

fifa u 17 wc over 1 lakh register for kolkata semi
Author
First Published Oct 24, 2017, 12:40 PM IST

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോളിന്‍റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ ബ്രസീല്‍- ഇംഗ്ലണ്ട് സെമി കാണാന്‍ ടിക്കറ്റിന് പിടിവലി. മഴമൂലം ഗുവാഹത്തിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മാറ്റിയ മത്സരത്തിനായി ആദ്യ മൂന്ന് മണിക്കൂറില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തത് 1.50ലക്ഷം പേര്‍. തിങ്കളാഴ്ച്ച വൈകിട്ട് ആറു മണിക്കാണ് വേദി കൊല്‍ക്കത്തയിലേക്ക് മാറ്റിയ വിവരം ഫിഫ ഔദ്യോഗികമായി അറിയിച്ചത്.

എട്ടരയ്ക്ക് ആരംഭിക്കുന്ന ഓണ്‍ലൈന്‍ ബുക്കിംഗിനായി ഒരു മണിക്കൂര്‍ മുമ്പ് തന്നെ 20,000ത്തോളം പേര്‍ ക്യൂവിലുണ്ടായിരുന്നതായി പ്രാദേശിക സംഘാടക സമിതി അധ്യക്ഷന്‍ ജോയ് ഭട്ടാചാര്യ പറഞ്ഞു.

ഇന്ത്യയിലെ വലിയ സ്റ്റേഡിയമായ സാള്‍ട്ട് ലേകില്‍ സുരക്ഷ പരിഗണിച്ച് സീറ്റികളുടെ എണ്ണം 66,600 ആയി ഫിഫ കുറച്ചിരുന്നു. അവസാന നിമിഷം കൊല്‍ക്കത്തയിലേക്ക് മാറ്റിയ സെമി ഭംഗിയായി നടത്താന്‍ തീവ്ര ശ്രമത്തിലാണ് ഫിഫ.

Follow Us:
Download App:
  • android
  • ios