Asianet News MalayalamAsianet News Malayalam

ഘാനയെ തകര്‍ത്ത് മാലി സെമിയില്‍

mali won over ghana u17 wc
Author
First Published Oct 21, 2017, 6:56 PM IST

ഗുവാഹത്തി: കൗമാര ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തരുടെ പോരാട്ടത്തില്‍ മാലിക്ക് വിജയം. ആഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ആവര്‍ത്തനമായ മത്സരത്തില്‍  മാലി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഘാനയെ തകര്‍ത്തത്. 15-ാം മിനുറ്റില്‍ ഹഡ്ജി ഡ്രമേ നേടിയ ഗോളിലൂടെ മാലി ആദ്യ പകുതിയില്‍ ലീഡുറപ്പിച്ചു. 61-ാം മിനുറ്റില്‍ ജെമൂസ ട്രോറെ ഘാനയെ ഞെട്ടിച്ച്  മാലിക്കായി രണ്ടാം ഗോള്‍ നേടി.

എന്നാല്‍ മത്സരത്തില്‍ ഘാനയ്ക്ക് ഗോള്‍ മടക്കാന്‍ 70-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. കുദൂസ് മുഹമ്മദാണ് ഘാനയുടെ ഏക ഗോള്‍ നേടിയത്. എന്നാല്‍ ബോള്‍ പൊസിഷനില്‍ ഇരു ടീമുകളും വീരുറ്റ പോരാട്ടം കാഴ്ച്ചവെച്ചു. 

Follow Us:
Download App:
  • android
  • ios