'മൂന്ന് കുരങ്ങന്മാരുടെ ഇമോജി', രജിത് പുറത്തായ ദിവസത്തെ മഞ്ജുവിന്റെ പോസ്റ്റിനെതിരെ സൈബര്‍ ആക്രമണം

ബിഗ് ബോസില്‍ മത്സരിക്കുമ്പോഴും പിന്നീട് പുറത്തിറങ്ങിയപ്പോഴും ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നയാളാണ് മഞ്ജു പത്രോസ്. കഴിഞ്ഞ ദിവസം മഞ്ജുവിന്റെ പോസ്റ്റിന് പിന്നാലെ വ്യാപകമായ ആക്രമണമാണ് ഉണ്ടായത്. രജിത്ത് പുറത്തുപോയ എപ്പിസോഡിന് പിന്നാലെയാണ് മൂന്ന് കുരങ്ങന്മാരുടെ ഇമോജികള്‍ മഞ്ജു പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ നിരവധി കമന്റുകളെത്തി. കൂട്ടത്തില്‍ തെറിവിളികളുമുണ്ടായിരുന്നു. ഇതിനൊക്കെ മഞ്ജു മറുപടിയും നല്‍കി.
 

Video Top Stories