ബിഗ് ബോസിലെ ഏറ്റവും നല്ല പ്ലേയേഴ്‌സ് രജിത്തേട്ടനും ആര്യയും; പുറത്തിറങ്ങിയ ശേഷം മഞ്ജു പറയുന്നു

ബിഗ് ബോസില്‍ ഏറ്റവും നല്ല ഗെയിം കളിക്കുന്നവര്‍ ആരെന്ന് വ്യക്തമാക്കി മഞ്ജു പത്രോസ്. ബിഗ് ബോസില്‍ ഏറ്റവും നന്നായി ഗെയിം കളിക്കുന്നത് ആര്യയും രജിത്തുമാണെന്ന് പുറത്തായ ശേഷം അവര്‍ പറയുന്നു. ആര്യയും രജിത്തേട്ടനും ഒറ്റയ്ക്ക് നിന്നാണ് കളിക്കുന്നത്. ഇവര്‍ക്ക് കൃത്യമായ സ്ട്രാറ്റജിയുമുണ്ടെന്നും അവര്‍ പറഞ്ഞു. എനിക്ക് വീഴ്ച പറ്റിയത് അവിടെയാണ്. എനിക്കൊന്നും വ്യക്തമായ സ്ട്രാറ്റജി ഇല്ലാതെയായി പോയി. എനിക്ക് സ്ട്രാറ്റജിയൊന്നും പ്ലാന്‍ ചെയ്യാന്‍ അറിയില്ല, അല്ലെങ്കില്‍ ഞാനും കളിച്ചേനേ. അവിടെ ആരെയും ഉപദ്രവിക്കാതെ കളിക്കുന്നവര്‍ ഇവര്‍ രണ്ടുപേരാണെന്നും മഞ്ജു പറയുന്നു.

Video Top Stories