വീട്ടില്‍ കയറി പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചു; സ്വകാര്യഭാഗങ്ങളില്‍ കത്രികയുപയോഗിച്ച് പരിക്കേല്‍പ്പിച്ചു


ദില്ലി പശ്ചിംവിഹാര്‍ സ്വദേശിയായ പന്ത്രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് 36 വയസുകാരനെ പിടികൂടിയതെന്ന് ദില്ലി പൊലീസ് ജോ.കമ്മീഷണര്‍ ശാലിനി സിങ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. നേരത്തെ രണ്ട് കൊലപാതകക്കേസില്‍ പ്രതിയാണ് ഇയാള്‍. 

Video Top Stories