'ആരുമായും അടുപ്പമില്ല,പലരും വീട്ടിലെത്തിയിരുന്നു, ഇടപാടുകള്‍ ദുരൂഹം ; റമീസിനെ കുറിച്ച് ബന്ധുക്കള്‍

പെരിന്തല്‍മണ്ണയില്‍ നിന്ന് പിടികൂടിയ റമീസ് മാന്‍വേട്ട കേസിലും പ്രതി. 2014ല്‍ രണ്ട് മാനുകളെ വെടിവച്ചു കൊന്ന കേസിലെ പ്രതിയാണ് ഇയാള്‍. റമീസ് ഷാര്‍പ്പ് ഷൂട്ടര്‍ എന്നാണ് വനംവകുപ്പ് പറയുന്നത്. പ്രദേശവാസികളുമായി അടുപ്പമില്ലാതിരുന്ന ഇയാളുടെ വീട്ടില്‍ അര്‍ധരാത്രിയില്‍ പോലും പലരും എത്തിയിരുന്നുവെന്നും ഇടപാടുകളില്‍ തര്‍ക്കങ്ങളുണ്ടാകുമായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
 

Video Top Stories