മൂന്ന് പേര്‍ കൂടി അറസ്റ്റില്‍; കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണം ഇടനിലക്കാര്‍ വഴി കൈമാറുന്ന സംഘത്തിലെ പ്രധാനികള്‍

സ്വര്‍ണക്കടത്ത് കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് അറസ്റ്റിലായത്. കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണം ഇടനിലക്കാര്‍ വഴി കൈമാറുന്ന സംഘത്തിലെ പ്രധാനികളാണിവര്‍. അതേസമയം, സന്ദീപിന്റെ ബാഗ് തുറന്നുപരിശോധിക്കാന്‍ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി.
 

Video Top Stories