Asianet News MalayalamAsianet News Malayalam

ദീപികയുടെ ഹോട്ട് ചിത്രങ്ങള്‍; പൊട്ടിത്തെറിച്ച് ചിലര്‍

ദീപിക പദുക്കോണിന്റെ പിന്നാലെയാണ് സദാചാരക്കാര്‍. മാക്സിം മാസികയ്ക്കുവേണ്ടിയുള്ള ഒരു ഫോട്ടോഷൂട്ടാണ് ദീപികയോടുള്ള രോഷത്തിന് കാരണം. വെള്ള ടു പീസ് ധരിച്ച് പുറതിരിഞ്ഞിരിക്കുന്ന ചിത്രം ദീപിക തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത്. വിമർശനങ്ങൾക്കും പരിഹാസത്തിനും ഒട്ടും കുറവില്ല. ഇതെന്താണ് ഡയപ്പറാണോ എന്നാണ് ചിലർ പരിഹസിക്കുന്നത്. കണ്ടാൽ അടിവസ്ത്രം പോലുണ്ടല്ലോ എന്നു മറ്റു ചിലരും. ഇനി ദീപിക എങ്ങനെ വീട്ടിൽ പോയി രക്ഷിതാക്കളെയും കുടുംബാംഗങ്ങളെയും കാണും എന്നുവരെ ആശങ്കപ്പെട്ടുന്നവരുമുണ്ട്.