'പ്രതിഫലം തന്നില്ലെങ്കിലും വെയില്‍ പൂര്‍ത്തിയാക്കാന്‍ തയ്യാര്‍'; നിര്‍മ്മാതാവിന് കത്തയച്ച് ഷെയ്ന്‍ നിഗം

വിലക്ക് ഒഴിവാക്കാന്‍ മാപ്പപേക്ഷയുമായി വീണ്ടും ഷെയ്ന്‍ നിഗം. ചിത്രീകരണം മുടങ്ങിയത് തന്റെ തെറ്റ് കൊണ്ടാണെന്നും പ്രതിഫലമായി ബാക്കി തുക തന്നില്ലെങ്കിലും വെയില്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറെന്നും കാട്ടി ഷെയ്ന്‍ നിര്‍മ്മാതാവായ ജോബി ജോര്‍ജിന് കത്തയച്ചു. കത്ത് അസോസിയേഷന് കൈമാറുമെന്നും സംഘടനയുടെ തീരുമാന ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ജോബി പറഞ്ഞു.
 

Video Top Stories