ആരാധകന്റെ സെല്‍ഫിയെടുപ്പ് അതിര് കടന്നു, കലിപ്പില്‍ ഫോണ്‍ പിടിച്ചുവാങ്ങി സല്‍മാന്‍ ഖാന്‍, വീഡിയോ

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. തന്റെ അനുവാദം കൂടാതെ വിമാനത്താവളത്തില്‍വച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ പിടിച്ചെടുക്കുന്നതാണ് വീഡിയോ. ഗോവ വിമാനത്താവളത്തിലാണ്  സംഭവം. തന്റെ ഇഷ്ടതാരത്തിനൊപ്പം നടന്ന് സെല്‍ഫി പകര്‍ത്താന്‍ പാടുപെടുന്ന യുവാവിനെ വീഡിയോയില്‍ കാണാം.

Video Top Stories