'കുഞ്ഞഹമ്മദ് ഹാജി സാമ്രാജ്യത്വ വിരുദ്ധ പോരാളിയല്ല എന്ന് പറയുന്നത് ചരിത്രവസ്തുതകളുടെ നിഷേധം': എം സ്വരാജ്

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതഭ്രാന്തനാണ്, സാമ്രാജിത്വ വിരുദ്ധ പോരാളിയല്ല എന്ന് പറയുന്നത് ചരിത്ര വസ്തുതകളുടെ നിഷേധമാണെന്ന് എംഎല്‍എ എം സ്വരാജ്. മതപരമായ വിദ്വേഷമോ വര്‍ഗീയമായ ചേരിതിരിവിന്റെയോ അടിസ്ഥാനത്തിലല്ല കുഞ്ഞഹമ്മദ് ഹാജിയെ വിലയിരുത്തേണ്ടത്. അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് നേതൃത്വം കൊടുത്തയാളാണ്. അദ്ദേഹത്തിന്റെ സൈന്യത്തിലും ധാരാളം ഹിന്ദുക്കളുണ്ടായിരുന്നുവെന്നും സ്വരാജ് ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories