നൂറാം വയസില്‍ കൊവിഡിനെ തോല്‍പ്പിച്ച് മുംബൈയിലെ രോഗി

കൊവിഡ് ഭീതിയിലാണ് രാജ്യം. അനുദിനം രോഗികളുടെ എണ്ണം കൂടുന്നു, കൊവിഡ് പിടിപെട്ട് മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധന തന്നെ. അറുപത് വയസിന് മുകളിലുള്ളവരും കുട്ടികളും പുറത്തിറങ്ങരുതെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം. അതിനിടയില്‍ ഇതാ മുംബൈയില്‍ നിന്ന് ഒരു ആശ്വാസ വാര്‍ത്ത. നൂറാം വയസ്സില്‍ കൊറോണയോട് പടവെട്ടി നൂറ്റിയൊന്നാം പിറന്നാള്‍ ആശുപത്രിയില്‍ ആഘോഷിച്ച് അര്‍ജുന്‍ ഗോവിന്ദ് നരിംഗ്ഗ്രേക്കര്‍.
 

Video Top Stories