'എനിക്കെതിരെ വ്യാജപ്രചരണം നടത്തുന്ന സംഘം ബോളിവുഡില്‍'; വെളിപ്പെടുത്തലുമായി എ ആര്‍ റഹ്മാന്‍

ബോളിവുഡില്‍ തനിക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഗൂഢസംഘമുണ്ടെന്ന് സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാൻ.മുകേഷ് ഛബ്ര സമീപിച്ചപ്പോള്‍ രണ്ട് ദിവസത്തിനുള്ളില്‍ നാല് ഗാനങ്ങള്‍ അദ്ദേഹത്തിന് നല്‍കി. എ ആര്‍ റഹ്‍മാന്റെ അടുത്ത് പോകേണ്ടെന്ന് പലരും പറഞ്ഞെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്തുകൊണ്ടാണ് എനിക്ക് ഹിന്ദി സിനിമകള്‍ കുറയുന്നതെന്ന് അത് കേട്ടപ്പോൾ മനസ്സിലായെന്നും റഹ്മാൻ റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. 

Video Top Stories