'കമന്റിട്ടത് അടുത്ത സുഹൃത്തിന്റെ അക്കൗണ്ടില്‍'; കുറുപ്പ് വീഡിയോ വിവാദത്തില്‍ പ്രതികരണവുമായി അഹാന

ദുല്‍ഖര്‍സൽമാൻ നായകനാകുന്ന സിനിമയായ കുറുപ്പിന്റെ സ്‍നീക്ക് പീക് വീഡിയോയുടെ തമ്പ് ഇമേജിനെ കുറിച്ച് അഹാന കൃഷ്‍ണകുമാര്‍ പറഞ്ഞതും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വ്യക്തത വരുത്തി അഹാന കൃഷ്‍ണകുമാര്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവിയുടെ അക്കൗണ്ടില്‍ ആണ് നടി കമന്റിട്ടത്. അഹാനയ്ക്ക് ഇൻസ്റ്റഗ്രാമിൽ മറുപടി കൊടുത്തത് കുറുപ്പിൻറെ ഓഫീഷ്യൽ അക്കൗണ്ട് അല്ലെന്ന് കുറുപ്പ് ടീം നേരത്തെ വ്യക്തമാക്കിയിരുന്നു. 

Video Top Stories