'സ്റ്റെഫി പേര് പറയാന്‍ മടിച്ചയാളുടെ പേര് ഇപ്പോള്‍ പിടികിട്ടി കാണുമല്ലോ..'; വെളിപ്പെടുത്തലുമായി ഐഷ സുല്‍ത്താന

ഡബ്ല്യുസിസി സംവിധായികയ്ക്ക് എതിരെ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫിയുടെ ആരോപണത്തിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി സഹസംവിധായിക ഐഷ സുൽത്താന.  ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന സിനിമയ്ക്ക് വേണ്ടി സ്റ്റെഫി തന്നെ വിളിച്ചിരുന്നുവെന്നും ലക്ഷദ്വീപിലെ ആളുകളുടെ ഡ്രസ്സിംഗ് രീതിയെ പറ്റി എന്നോട് ചോദിച്ച് മനസ്സിലാക്കിയെന്നും ഐഷ പറയുന്നു. എന്നാൽ ലക്ഷദ്വീപിലേക്ക് പോകുന്ന ടീമിൽ സ്റ്റെഫിയെ ഉൾപ്പെടുത്തിയില്ല.ഗീതു മോഹൻദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യമില്ലെന്നുംഅവരിലെ സംവിധായകയേ ഇഷ്ടമാണ്, നിലപാടുകളെ എതിർക്കുന്നുവെന്നും ഐഷ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. 

Video Top Stories