'ഈച്ചകളിലൂടെ കൊവിഡ് വൈറസ് പടരും'; അബദ്ധ വാദവുമായി അമിതാഭ് ബച്ചന്‍, വീഡിയോ


കൊവിഡിനെക്കുറിച്ച് നിരവധി തെറ്റിധാരണകളും വ്യാജപ്രചരണങ്ങളുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ് നടനായ അമിതാഭ് ബച്ചന് മറ്റൊരു അബദ്ധം പറ്റിയിരിക്കുകയാണ്. കൊവിഡ് വൈറസ് ഈച്ചകളിലൂടെ പടരും എന്ന് താരം പറയുന്നു. ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും താരം ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഈച്ചകളിലൂടെ വൈറസ് പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് രണ്ടാമത്തെ തവണയാണ് കൊവിഡ് വിഷയത്തില്‍ ബച്ചന് അബദ്ധം സംഭവിക്കുന്നത്.

Video Top Stories