'എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോടു പറയേണ്ട, അവരോടു തുറിച്ചു നോക്കരുതെന്ന് പറയൂ'


സിനിമാ നടിമാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ സ്വന്തം ഫോട്ടോ പങ്കുവെക്കുമ്പോള്‍ അശ്ലീല കമന്റുകള്‍ നാം കാണാറുണ്ട്. ചില നടിമാര്‍ ആ കമന്റിന് നല്ല മറുപടി കൊടുക്കും. മറ്റു ചിലര്‍ അടുത്ത പോസ്റ്റുകളിലൂടെയും ഫേസ്ബുക്ക് ലൈവിലൂടെയും അശ്ലീല കമന്റിട്ടവരുടെ വായടപ്പിക്കും. ഇപ്പോഴിതാ നടി അനുമോള്‍ അങ്ങനെ രംഗത്തെത്തിയിരിക്കുന്നു.  'എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോടു പറയേണ്ട, അവരോടു തുറിച്ചു നോക്കരുതെന്ന് പറയൂ.' എന്ന ക്യാപ്ഷനോടെ താരം പങ്കുെവച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളോട് മോശമായി പറയുന്നവര്‍ക്കുള്ള താക്കീതായി മാറുകയാണ്. 


 

Video Top Stories