വിശപ്പ് സഹിക്കാനാകാതെ അമ്മ മരിച്ചു, ഒന്നുമറിയാതെ തട്ടിയുണര്‍ത്താന്‍ ശ്രമിച്ച് കുഞ്ഞ്; വീഡിയോ

ഭക്ഷണവും വെള്ളവും കിട്ടാതെ മരണപ്പെട്ട യുവതിയുടെയും തൊട്ടരികെ ഒന്നുമറിയാതെ അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന കുഞ്ഞിന്റെയും ഹൃദയഭേദകമായ കാഴ്ച സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഗുജറാത്തില്‍ നിന്നും ബിഹാറിലേക്ക് ട്രെയിനിലെത്തിയ യുവതി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീഴുകയായിരുന്നു. അമ്മയെ വിളിച്ചേഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ വീണ്ടും അതിഥിതൊഴിലാളുകളുടെ ദുരിതത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

Video Top Stories