കൊവിഡ് ഭീതിക്കിടയിലും തൊഴിലാളികള്‍ക്കിടയില്‍ സജീവമായിരുന്ന ഐഎഎസുകാരി; സല്യൂട്ടടിച്ച് മമതയും

പശ്ചിമ ബംഗാളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് കൊവിഡ് ബാധിച്ച് മരിച്ചു. ഹൂഗ്ലി ജില്ലയിലെ ചന്ദന്‍നഗറിലെ ഡെപ്യൂട്ടി മജിട്രേറ്റായ ദേബ്ദത്ത റേയാണ് മരിച്ചത്.ലോക്ക്‌ ഡൗൺ കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥയായിരുന്നു.കഴിഞ്ഞ ദിവസം കടുത്ത ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് സെരംപോറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് മരിച്ചത്.

Video Top Stories