കാണാതായ ദിവസം കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളുമായി കുടുംബം സ്റ്റേഷനില്‍'; ദുരൂഹത നിറഞ്ഞ കൊലപാതക കേസ്

മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ സഹോദരനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ജയ്പൂരിലെ മനോഹര്‍പൂരില്‍ ശനിയാഴ്ചയാണ് സംഭവം. സഹോദരൻ ഉൾപ്പെടെ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്.  പെണ്‍കുട്ടിയെ വീടിനടുത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി  ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുധ്യം തോന്നിയ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 

Video Top Stories