ചൈനയുടെ കളികള്‍ മുഴുവന്‍ ലോകാരോഗ്യ സംഘടനയും അറിഞ്ഞുകൊണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വൈറോളജിസ്റ്റ്‌

ലോകത്തെയൊട്ടാകെയും പ്രതിസന്ധിയിലാഴ്ത്തിയ കൊറോണ വൈറസ് ചൈനയിലെ വുഹാനില്‍ ലാബില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് പറഞ്ഞ വൈറോളജിസ്റ്റിന്റെ പുതിയ വെളിപ്പെടുത്തല്‍. ലോകാരോഗ്യ സംഘടനയും അറിഞ്ഞുകൊണ്ടാണ് ഈ കളികള്‍ മുഴുവന്‍ എന്നാണ് ചൈനീസ് വൈറോളജിസ്റ്റായ ലി മെങ് യാന്‍ പറയുന്നത്. 'വൈറസ് ആദ്യമായി കണ്ടെത്തപ്പെട്ടു എന്ന് പറയുന്ന മാര്‍ക്കറ്റ് വെറും പുകമറയാണ്. ഇത് ചൈനീസ് സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ചതാണ്. ലോകാരോഗ്യ സംഘടന ഈ കളവുകളെയെല്ലാം ഒളിപ്പിച്ചുനിര്‍ത്തുകയാണ്' ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യാന്‍ പറഞ്ഞു.

Video Top Stories