ഇങ്ങനെ മുന്നോട്ട് പോവാനാവില്ല, മുഴുവന്‍ സമയ അധ്യക്ഷനെ ഉടന്‍ വേണമെന്ന് കപില്‍ സിബല്‍

കോണ്‍ഗ്രസ് പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ അപചയത്തിന്റെ പടുകുഴിയിലാണെന്നും മുഴുവന്‍ സമയ അധ്യക്ഷനെ ഉടന്‍ തീരുമാനിക്കണമെന്നും മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പാര്‍ട്ടിക്കുള്ളില്‍ സമൂല മാറ്റം വേണമെന്നാവശ്യപ്പെട്ട് 22 നേതാക്കള്‍ നേതൃത്വത്തിന് കത്തുനല്‍കിയ ശേഷമുള്ള ആദ്യ അഭിമുഖത്തിലാണ് കപില്‍ സിബലിന്റെ പ്രസ്താവന. പാര്‍ട്ടിക്ക് ഇടക്കാല നേതാവല്ല, പകരം സ്ഥിരം അധ്യക്ഷന്‍ വേണമെന്നാവശ്യപ്പെടുന്ന കത്ത് ഈ മാസം ഏഴിനാണ് മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിക്കയച്ചത്.
 

Video Top Stories