കൊവിഡ് വന്നുപോയവരില്‍ വ്യാപകമായി മുടികൊഴിച്ചില്‍ ഉണ്ടാകുന്നെന്ന് പഠനം: ഇതിന് കാരണം...

കൊവിഡ് ലോകരാജ്യങ്ങളെ വലയ്ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമാകുന്നു. പല പഠനങ്ങളും ഇപ്പോളും നടക്കുന്നുണ്ട്. വാക്‌സിനുകള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങളും പുരോഗമിക്കുന്നു. രോഗബാധിതരെയും രോഗമുക്തരായവരെയുമൊക്കെ കോവിഡ് ഏതെല്ലാം തരത്തിലാണ് ബാധിക്കുന്നതെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കോവിഡ് ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല ചില സൗന്ദര്യപ്രശ്നങ്ങള്‍ക്കും കാരണമാകാമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ ഏറ്റവും ആശങ്കയേറ്റുന്നതാണ് കോവിഡ് രോഗികളിലും രോഗമുക്തരിലും കാണപ്പെട്ട മുടികൊഴിച്ചില്‍ പ്രതിഭാസം. 

Video Top Stories