ഇന്ത്യയില്‍ കാര്യങ്ങള്‍ ഏത് സമയവും കൈവിട്ട് പോയേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് ഭീതി വിതച്ച് ഇന്ത്യയില്‍ പടരുകയാണ്. രാജ്യം ആശങ്കപ്പെടുന്നതിനിടെ ആശ്വാസമാകുകയാണ് ലോകാരോഗ്യ സംഘടനയുടെ വാക്കുകള്‍. കൊവിഡ് രോഗവ്യാപനത്തില്‍ ഇന്ത്യയില്‍ സ്ഥിതി ഇപ്പോള്‍ സ്ഫോടനാത്മകമല്ലെന്ന് ലോകാരോഗ്യസംഘടന പറയുന്നു. അതേസമയം സ്ഥിതി ഗുരുതരമാകാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതായും ലോകാരോഗ്യസംഘടന അടിയന്തിര ആരോഗ്യവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്ക് റയാന്‍ പറഞ്ഞു.
 

Video Top Stories