Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ ഗഗന്‍യാന്‍ മിഷന്‍; യാത്രികര്‍ക്കുള്ള പരിശീലനം ഇന്ത്യയില്‍ത്തന്നെ, വ്യോമസേന പരിശീലനം നല്‍കും

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിലേക്ക് സഞ്ചാരികളെ തെരഞ്ഞെടുക്കാനും പരിശീലിപ്പിക്കാനുമുള്ള നടപടികള്‍ ഉടന്‍ തുടങ്ങും.
 

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിലേക്ക് സഞ്ചാരികളെ തെരഞ്ഞെടുക്കാനും പരിശീലിപ്പിക്കാനുമുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. തെരഞ്ഞെടുക്കപ്പെടുന്ന യാത്രികര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നത് ഇന്ത്യന്‍ വ്യോമസേനയാണ്. ഇത് സംബന്ധിച്ച കരാറില്‍ ഐഎസ്ആര്‍ഒയും വ്യോമസേനയും ഒപ്പുവെച്ചുകഴിഞ്ഞു.