ഒറ്റരാത്രി കൊണ്ട് യുഎസ് പ്രതിഷേധക്കാരുടെ ഹീറോയായി മാറി ഈ ഇന്ത്യക്കാരന്‍

വാഷിംഗ്ടണ്‍ ഡിസിയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തിനിടെ 80 ഓളം പ്രതിഷേധക്കാര്‍ക്ക് സ്വന്തം വീടിന്റെ വാതില്‍ തുറന്നുകൊടുത്ത 44 കാരനായ ഇന്ത്യന്‍ അമേരിക്കക്കാരന്‍ രാഹുല്‍ ദുബെയാണ് ഇപ്പോൾ ഹീറോ. പൊലീസ് ടിയര്‍ ഗ്യാസും കുരുമുളക് സ്‌പ്രേയും ഉപയോഗിച്ച് തുടങ്ങിയതോടെ ചിതറിയോടിയ പ്രതിഷേധക്കാര്‍ക്കാണ് രാഹുല്‍ അഭയം നല്‍കിയത്. ബാത്‌റൂമുകള്‍ ഉപയോഗിക്കാനും ഫോണുകള്‍ ചാര്‍ജ് ചെയ്യാനുമുള്ള സൗകര്യം നേരത്തെ തന്നെ രാഹുല്‍ ഒരുക്കികൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് രാഹുല്‍ അഭയവും നല്‍കിയത്. 

Video Top Stories