'അശ്രദ്ധ അരുത്, പ്രതിസന്ധിയുണ്ടാകും': പൊളിറ്റ് ബ്യൂറോയില്‍ രൂക്ഷവിമര്‍ശനവുമായി കിം ജോങ് ഉന്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ആറ് മാസമായിട്ടും ഉദ്യോഗസ്ഥര്‍ അലംഭാവം തുടരുന്നതില്‍ കിം പോളിറ്റ് ബ്യൂറോയില്‍ വെച്ച് ഉദ്യോഗസ്ഥര്‍ക്ക് ശാസന നല്‍കി. ഉദ്യോഗസ്ഥര്‍ക്കിടയിലെ അശ്രദ്ധ, പ്രതിരോധ പ്രവര്‍ത്തനങ്ങളോട് കാണിക്കുന്ന അവഗണന എന്നിവയെയും കിം രൂക്ഷമായി വിമര്‍ശിച്ചു. മഹാമാരി പടരുന്നതിനിടയില്‍ അലംഭാവം കാണിക്കുന്നത് സങ്കല്‍പ്പിക്കാനാവാത്തതും തിരിച്ചെടുക്കാനാവാത്തതുമായ പ്രതിസന്ധിക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Video Top Stories