കൊവിഡ് പരിശോധനയ്ക്ക് യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്നും സ്രവമെടുത്തു; ലാബ് ജീവനക്കാരന്‍ അറസ്റ്റില്‍

കൊവിഡ് പരിശോധനക്ക് യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് സ്രവമെടുത്ത ലാബ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് സംഭവം. ബലാത്സംഗക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.  അല്‍പേഷ് ദേശ്മുഖ് എന്ന ജീവനക്കാരനെതിരെയാണ് നടപടി. കുറ്റക്കാരനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംഭവത്തില്‍ സംസ്ഥാന വനിത-ശിശു വികസന മന്ത്രി യശോമാദി താക്കൂര്‍ പറഞ്ഞു. 

Video Top Stories