വീട്ടുമുറ്റത്ത് ഭീമന്‍ ജീവി: അമ്പരന്ന് വീട്ടുകാര്‍, വീടിന് ജുറാസിക് നിവാസെന്ന് പേരിടൂയെന്ന് ചിത്രം കണ്ടവര്‍

ദില്ലിയിലെ ഒരു വീടിന് സമീപത്തുനിന്നും പകര്‍ത്തിയ ജീവിയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. നാലു കാലുകളും വലിയ വാലുമൊക്കെയുള്ള ഭീമാകാരനായ, പല്ലിക്ക് സമാനമായ ഒരു ജീവി വീട്ടുമുറ്റത്തു കൂടി നടന്നു നീങ്ങുന്നതിന്റെ ചിത്രമാണ് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥനായ എച്ച് ജി എസ് ധലിവാളാണ് ജീവിയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 

Video Top Stories