മൗത്ത് വാഷ് ഉപയോഗിച്ചാല്‍ അണുബാധ വ്യാപിക്കുന്നത് കുറയുമെന്ന് ജര്‍മന്‍ ശാസ്ത്രജ്ഞര്‍

കൊവിഡ് വൈറസിനെതിരെ റഷ്യ വാക്‌സിന്‍ കണ്ടുപിടിച്ചു. ലോകം ഏറെ കാത്തിരുന്ന വാര്‍ത്തയായിരുന്നുവത്. ഇപ്പോഴും പല രാജ്യങ്ങളിലും കൊവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. കൊവിഡിനെ തുരത്താനുള്ള വഴികള്‍ കണ്ടെത്താന്‍ ഗവേഷണങ്ങളും നിരവധി നടക്കുകയാണ്. ഇപ്പോവിതാ ഒരു പുതിയ പഠനം പറയുന്നത് മൗത്ത് വാഷ് ഉപയോഗിച്ച് കുലുക്കുഴിയുന്നത് വായിലെയും തൊണ്ടയിലെയും വൈറസ് അംശത്തെ ലഘൂകരിച്ച് അല്‍പ സമയത്തേക്ക് എങ്കിലും കോവിഡ് വ്യാപനത്തെ കുറച്ചേക്കാമെന്നാണ്.
 

Video Top Stories