30കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു: പ്രതി പരാതിക്കാരിയെ രാഖി കെട്ടി സംരക്ഷിക്കണമെന്ന് കോടതി

പീഡനക്കേസ് പ്രതിക്ക് ജാമ്യത്തിനായി വിചിത്ര നിര്‍ദ്ദേശവുമായി കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. രക്ഷാബന്ധന്‍ ദിവസത്തില്‍ പീഡിപ്പിക്കപ്പെട്ട പരാതിക്കാരിയായ യുവതിയേക്കൊണ്ട് രാഖി കെട്ടിക്കണമെന്നാണ് പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിക്കാനായി കോടതി നല്‍കിയ ഉപാധി. വരാനിരിക്കുന്ന എല്ലാ കാലങ്ങളിലും പരാതിക്കാരിയെ സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് ഉപാധിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

Video Top Stories