വിവാദ പ്രസ്താവനയുമായി നടന്‍ മുകേഷ് ഖന്ന; സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധം, വീഡിയോ

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അഭിനേതാവ് മുകേഷ് ഖന്നയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. 'മീ ടു'മൂവ്‌മെന്റുമായി ബന്ധപ്പെട്ട് താരം നടത്തിയ ചില പ്രസ്താവനയ്‌ക്കെതിരെ കടുത്ത ഭാഷയിലാണ് ആളുകള്‍ പ്രതികരിക്കുന്നത്. ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഉത്തരവാദികള്‍ സ്ത്രീകള്‍ തന്നെയാണ് കാരണം എന്ന തരത്തില്‍ ഇയാള്‍ നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്കടിസ്ഥാനം. ശക്തിമാന്‍, ബി.ആര്‍.ചോപ്രയുടെ മഹാഭാരതിലെ ഭീഷ്മര്‍ തുടങ്ങിയ റോളുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മുകേഷ് ഖന്ന.
 

Video Top Stories