Asianet News MalayalamAsianet News Malayalam

ട്രംപിനായി അഹമ്മദാബാദ് റോഡ്‌ഷോയില്‍ അണിനിരക്കുന്നത് ഒരു ലക്ഷം പേര്‍; കണക്ക് വ്യക്തമാക്കി അധികൃതര്‍

അഹമ്മദാബാദിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ എത്തുന്നത് ഒരു ലക്ഷം പേരെന്ന് അധികൃതര്‍. തന്നെ സ്വീകരിക്കാന്‍ 70 ലക്ഷത്തോളം ആളുകളെ അണിനിരത്തുമെന്ന് നരേന്ദ്ര മോദി ഉറപ്പ് നല്‍കിയതായി ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ റോഡ്‌ഷോയില്‍ പങ്കെടുക്കാന്‍ ഇതുവരെ ഒരുലക്ഷം പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.