വിവാദം കനക്കുമ്പോഴും റിലീസിന് പുതുവഴി തുറന്നിട്ട് ജ്യോതിക ചിത്രം; പ്രതിസന്ധിക്ക് അയവുണ്ടാകുമോ ?

ലോക്ക് ഡൗണ്‍ കാലത്ത് പുതിയ തുടക്കമായി ജ്യോതിക ചിത്രം പൊന്മകള്‍ വന്താല്‍. തിയേറ്റര്‍ ഉടമകളുടെ എതിര്‍പ്പ് മറികടന്ന് ഒടിടി റിലീസ് നടത്തിയ ചിത്രം നിര്‍മ്മാതാക്കളുടെ പ്രതിസന്ധിക്കും അയവുണ്ടാക്കിയേക്കും. ബിഗ് ബജറ്റ് ചിത്രങ്ങളൊഴികെ മറ്റുള്ളവയെല്ലാം ഇത്തരത്തില്‍ ഓണ്‍ലൈനായി റിലീസ് ചെയ്യുകയെന്ന സാധ്യതയാണ് നിര്‍മ്മാതാക്കളുടെ സംഘടന പരിഗണിക്കുന്നത്. വിവാദങ്ങള്‍ കനക്കുമ്പോഴും 'പൊന്മകള്‍ വന്താല്‍' തുടക്കമിട്ട പുതിയ വഴി ചലച്ചിത്ര ലോകത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമോ? ചെന്നൈയില്‍ നിന്നും മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.

Video Top Stories