മഹാനെന്ന് വിളിച്ച ട്രംപിന് മറുപടിയുമായി മോദി; 'ഇന്ത്യ-അമേരിക്ക ബന്ധം ഏറ്റവും ശക്തമായത് ഇപ്പോള്‍'

മലേറിയ മരുന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യ സമ്മതിച്ചതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോദിക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് നരേന്ദ്ര മോദി ട്രംപിന് മറുപടി കുറിച്ചത്. ട്രംപിനോട് പൂര്‍ണമായും യോജിക്കുന്നു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പത്തിലാക്കുമെന്നും മോദി പറയുന്നു.

Video Top Stories