2000 രൂപ നോട്ട് ഇനിയുണ്ടാകുമോ?ഔദ്യോ​ഗിക വിശദീകരണം പുറത്ത്

2000 രൂപയുടെ നോട്ട് നിർത്തുമോ ഇല്ലയോ എന്ന ചോദ്യം പൊതുമണ്ഡലത്തിൽ ഉയരുന്നുണ്ട്. അച്ചടി നിർത്തി എന്ന വാർത്തകൾ ചില കോണുകളിൽ നിന്ന് പുറത്ത് വന്നിരുന്നു. എന്നാൽ അച്ചടി നിർത്താൻ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിക്കുന്നു. ലോക്സഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി അനുരാ​ഗ് ഠാക്കൂർ ഇക്കാര്യം വ്യക്തമാക്കി.
 

Video Top Stories