വനത്തിനുള്ളില്‍ അജ്ഞാത മൃതദേഹം; മാസങ്ങള്‍ നീണ്ട അന്വേഷണം, ഒടുവില്‍ പ്ലസ്ടുക്കാരന്‍ അറസ്റ്റില്‍

 ഉത്തർപ്രദേശിൽ 42കാരനായ മനോജ് മിശ്ര കൊല്ലപ്പെട്ട കേസില്‍ മകനായ പ്ലസ്ടു വിദ്യാര്‍ത്ഥി അറസ്റ്റിലായി. 17കാരന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് കൊലപാതകത്തിലേക്ക് നയിച്ച തുമ്പ് പൊലീസിന് കിട്ടിയത്. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോൾ, ക്രൈം സീരിയലായ ക്രൈം പട്രോള്‍ നൂറ് തവണ പ്ലസ്ടു വിദ്യാര്‍ഥി കണ്ടതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ വിദ്യാർത്ഥി കുറ്റം സമ്മതിക്കുകയായിരുന്നു. 

Video Top Stories