രോഗികൾ രണ്ട് ലക്ഷം, കൊവിഡ് പ്രതിരോധം ശക്തമാക്കി ദക്ഷിണാഫ്രിക്ക; ഒപ്പം മദ്യനിരോധനവും

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത്  വീണ്ടും മദ്യ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്. ആദ്യ മദ്യനിരോധനത്തിലൂടെ ആശുപത്രികളിലെ എമര്‍ജന്‍സി വാര്‍ഡുകളില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി ഡോക്ടര്‍മാരും പൊലീസും പറയുന്നു.കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും മരണനിരക്ക് കൂടുന്നതിനാലും രാത്രിയാത്രാ നിരോധനവും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നതും രാജ്യത്ത് കര്‍ശനമാക്കിയിരിക്കുകയാണ്.

Video Top Stories