ഇനി 8 പ്രവൃത്തിദിനങ്ങള്‍ മാത്രം; ചരിത്രം കുറിച്ച നിരവധി വിധികളിലൂടെ ശ്രദ്ധേയനായ ഗൊഗോയിക്ക് മുന്നില്‍ വെല്ലുവിളികള്‍ അവസാനിക്കുന്നില്ല


രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസായുള്ള നീണ്ട 13 മാസക്കാലം അനവധി ചരിത്ര വിധികള്‍ക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്. ഇന്ത്യയുടെ വടക്ക്-കിഴക്കേ അറ്റത്തുനിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസിന് കാര്‍ക്കശ്യക്കാരനായ ന്യായാധിപന്‍ എന്നാണ് സഹപ്രവര്‍ത്തകര്‍ നല്‍കുന്ന വിശേഷണം.വിരമിക്കാനിരിക്കെ അടുത്ത എട്ട് പ്രവൃത്തിദിനങ്ങില്‍ പല സുപ്രധാന കേസുകളിലെയും വിധിക്കായി രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
 

Video Top Stories